തുല്യതാ പഠനകേന്ദ്രങ്ങളിൽ അക്ഷരകൈരളി സാംസ്‌കാരിക വേദി രൂപീകരിച്ചു1 min read

 

തിരുവനന്തപുരം :സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സ് സമ്പർക്ക പഠനകേന്ദ്രങ്ങളിൽ അക്ഷരകൈരളി സാംസ്‌കാരിക വേദികൾ രൂപീകരിച്ചു. തുല്യതാ പഠിതാക്കളുടെ കലാ സാഹിത്യവാസനകൾ പരിപോഷിപ്പിക്കുന്നതിനും അവരെ സംസ്‌കാരസമ്പന്നമായ ജീവിത ക്രമത്തിലേക്ക് ഉയർത്തുന്നതിനുമാണ് സാംസ്‌കാരിക വേദികൾ രൂപീകരിച്ചത്. പഠിതാക്കളുടെ സാഹിത്യരചനകൾ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചർച്ചകൾ സംഘടിപ്പിക്കുന്നതിനും ഇതുവഴി കഴിയും. തുല്യതാ പഠിതാക്കളും തുല്യതാ അധ്യാപകരുമാണ് സാംസ്‌കാരിക വേദിയിൽ അംഗങ്ങളാകുക.

പഠിതാക്കളുടെ മികച്ച സൃഷ്ടികൾ സാക്ഷരതാ മിഷന്റെ മുഖമാസികയായ അക്ഷരകൈരളിയിൽ പ്രസിദ്ധീകരിക്കും. തുല്യതാ പഠിതാക്കൾക്കായി സാഹിത്യ ക്യാമ്പുകൾ, പരിശീലനങ്ങൾ എന്നിവയും സംഘടിപ്പിക്കുമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പറഞ്ഞു.

നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സാംസ്‌കാരിക വേദിയുടെ രൂപീകരണയോഗം സംസ്ഥാന സാക്ഷരതാ മിഷൻ വിവിധ പദ്ധതികളുടെ ചുമതലയുള്ള കോർഡിനേറ്റർ ടി വി ശ്രീജൻ പുന്നാട് ഉദ്ഘാടനം ചെയ്തു. പ്രേരക്മാരായ ഉഷാകുമാരി, വി.എ.സിന്ധു, കെ.ഷീജ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *