തടികൾ പുനർ ലേലം ചെയ്യുന്നു1 min read

 

തിരുവനന്തപുരം :പട്ടികവർഗ വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് ഐ.റ്റി.ഡി.പിയുടെ പരിധിയിൽ ലാൻഡ് ബാങ്ക് പദ്ധതി പ്രകാരമുള്ള വീരണകാവ് പുളിങ്കോട് പുനരധിവാസ മേഖലയിൽ മുറിച്ച മരങ്ങളുടെ തടികൾ പുനർ ലേലം ചെയ്യുന്നു. മൂന്ന് ആഞ്ഞിലി, ഒരു മാവ് , ഒൻപത് തെങ്ങ്, ഏഴ് റബർ, ഏഴ് കവുങ്ങ് എന്നിവയുടെ തടികളാണ് ലേലത്തിനുള്ളത്. താത്പര്യമുള്ളവർ മെയ് 16 രാവിലെ 11ന് നടക്കുന്ന പുനർ ലേലത്തിൽ പങ്കെടുക്കണമെന്ന് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *