തിരുവനന്തപുരം :വെള്ളയമ്പലം റ്റി. എം. സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി മൊബൈൽ ടെക്‌നിഷ്യൻ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും പ്ലെ യ്സ്മെന്റ് ഓഫർ ലെറ്ററുകളും വിതരണം ചെയ്തു. അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ മാനേജിങ് ഡയറക്ടർ ജമീൽ യൂസഫ് ഉത്ഘാടനം ചെയ്തു.
ഫാക്കൽറ്റി ഹെഡ് സജേഷ്. സ്വാഗതം ആശംസിച്ചു. കോഴ്സ് ഡയറക്ടർ വിജയകുമാർ, ഫാക്കൽറ്റിമാരായ അനസ്, സോനാ ശശി, ജിഹാദ്, ഇങ്കിൾബർട്ട്, മാനേജർ സൗമ്യ എന്നിവർ പ്രസംഗിച്ചു.മാർക്കറ്റിങ് ഹെഡ് അരവിന്ദ് നന്ദി പ്രകാശിപ്പിച്ചു.