തിരുവനന്തപുരം :എസ്.എസ്.എൽ.സി, പ്ലസ് ടു (സ്റ്റേറ്റ് സിലിബസ്) പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷയിൽ 90 ശതമാനമോ അതിന് മുകളിലോ ഉന്നതവിജയം കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ മക്കൾക്ക് ടോപ്‌സ്‌കോറർ ഗ്രാന്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓഗസ്റ്റ് 31ന് മുൻപായി https://serviceonline.gov.in/kerala എന്ന സൈറ്റ് വഴി സമർപ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ആഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2472748