7/6/23
തിരുവനന്തപുരം :കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് – ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം
2001-2004 പൂർവ വിദ്യാർത്ഥി സംഘടന പുന:സമാഗമവും, ഫാർമസി അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് മേധാവി
Prof. ഡോക്ടർ ഷൈനി ഡൊമിനിക്ക് ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന ഫാർമസി കൗൺസിൽ മുൻ അംഗം പ്രൊഫ. ഡോക്ടർ പത്മജ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ദീപു RS ചടയമംഗലം ചടങ്ങിന് അധ്യക്ഷം വഹിച്ചു.
അനീഷാ ബീഗം സ്വാഗതം ആശംസിച്ചു.
ഫാർമസി കോളേജ് പ്രൊഫസർമാരായ ഇന്ദിര, അജിത് കുമാർ, അജിത കുമാരി, എന്നിവരെയും, മികച്ച ഫാർമസി വിദ്യാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട അക്ഷയ് കുമാറിനെയും, ഡോക്ടർ പത്മജയേയും ആദരിച്ചു.
ഫാർമസിസ്റ്റ് മാരായ സുജിത് കുമാർ, അനില, എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രിജി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി