വിദ്യാർത്ഥി, വിദ്യാലയ മികവിന്റെ സംഗമവേദി ‘ഉണർവ്’മികവുത്സവവുമായി VGHSS നേമം1 min read

2/3/23

 

തിരുവനന്തപുരം :വിദ്യാർത്ഥികളുടെ മികവിന്റെ സാക്ഷ്യപത്രം സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കുന്ന ‘ഉണർവ്’ മികവുത്സവം നേമം  VGHSS ൽ മാർച്ച്‌ 6തിങ്കളാഴ്ച നടക്കും.

വിദ്യാലയം വിഭാവനം ചെയ്ത അക്കാഡമികമായ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഫലപ്രദമായി സാക്ഷാത്കരിക്കപ്പെടുന്ന ഒരവസ്ഥയാണ് മികവ്. ഇത് കുട്ടികൾ ,അധ്യാപകർ, രക്ഷിതാക്കൾ, സംവിധാനങ്ങൾ എന്നിവയുടെ കൂട്ടായ്മയിലൂടെയാണ് കൈവരിക്കുന്നത്. Vghss ൽ  കഴിഞ്ഞ ഒരു വർഷം നടന്ന പ്രവർത്തനങ്ങൾ, ഓരോ മേഖലയിലും സാക്ഷാത്കരിക്കാൻ കഴിഞ്ഞ നേട്ടങ്ങൾ എന്നിവ അവതരിപ്പിക്കുന്ന വേദിയാണ് മികവുത്സവം. മാറുന്ന ലോക ക്രമത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും അഭിസംബോധന ചെയ്യാൻ പ്രാപ്തിയുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്താൻ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന  വിദ്യാലയത്തിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും നേരിൽ കാണാനും,വിലയിരുത്താനും രക്ഷകർത്താക്കൾക്കും, സമൂഹത്തിനും അവസരവും നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *