തിരുവനന്തപുരം :ജില്ലാ മത്സ്യലേലതൊഴിലാളിയൂണിയൻ 30ആം വാർഷികസമ്മേളനവും തൊഴിലാളി സംഗമവും ഇന്ന് വിഴിഞ്ഞത്തു റവ. ഫാദർ. റീജൻ ഉൽഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് s. ജയ്ലോപ്പസ് അധ്യക്ഷൻ ആയിരുന്നു.. നഗരസഭ കൗൺസിലർ പനിയടിമ ജോൺ, AITUC തിരു. ജില്ലാ പ്രസിഡണ്ട് സഖാവ്. സോളമ ൻ വെട്ടുകാട്, വിഴിഞ്ഞം പോലീസ് സബ്ഇൻസ്‌പെക്ടർ M. പ്രശാന്ത്, വിഴിഞ്ഞം അരുൾദാസ്, ആന്റണി ബെൻസിഗർ, F. വലേര്യൻ, B. പനിദാസൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ മുതിർന്ന മെമ്പർമാരെ പൊന്നാട അണിയിച്ചു ആദരിച്ചു. വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളിൽ വൻവിജയം കരസ്തമാക്കിയവർക്ക് മൊമെന്റോയും ക്യാഷ് അവാർഡ് എന്നിവ നൽകി ആദരിച്ചു…. വിഴിഞ്ഞം അരുൾദാസ് (പ്രസിഡണ്ട്,)ആന്റണി ബെൻസിഗർ (സെക്രട്ടറി )ബഞ്ചമിൻ (വൈസ് പ്രസിഡന്റ് )സജു റെച്ചൻസ് (ജോയിന്റ് സെക്രട്ടറി )F. വലേര്യൻ (ട്രഷറർ )
2024-12-22