തിരുവനന്തപുരം ലോ -കോളേജിലെ സംഘർഷം:SFI ക്കാർ ആക്രമിച്ചെന്ന് അദ്ധ്യാപകർ1 min read

17/3/23

തിരുവനന്തപുരം :ലോ-കോളേജിൽ സംഘർഷം.അദ്ധ്യാപകർക്ക് നേരെയും SFI യുടെ ആക്രമണമെന്ന് അദ്ധ്യാപകർ പറയുന്നു.ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റെന്നും അദ്ധ്യാപകരെ മണിക്കൂറുകളോളം പൂട്ടിയില്ലെന്നും കോളേജിലെ അസി.പ്രൊഫര്‍ വി കെ സഞ്ജു പറയുന്നു. കെ.എസ്.യു,എസ്.എഫ്.ഐ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐക്കാര്‍ക്കതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെയായിരുന്നു പ്രിന്‍സിപ്പലിനെയും അദ്ധ്യാപകരെയും പ്രിന്‍സപ്പലിന്റെ മുറിയില്‍ മണിക്കൂറുകളോളം ബന്ദികളാക്കിയുള്ള എസ്.എഫ്.ഐയുടെ ഉപരോധം.

‘പത്ത് മണിക്കൂറോളം കംപ്ലീറ്റ് അദ്ധ്യാപകരെയും ഹരാസ് ചെയ്യുകയായിരുന്നു. കോളേജിലെ എസ് എഫ് ഐക്കാരും പുറമേ നിന്നുള്ളവും കോളേജില്‍ ഉണ്ടായിരുന്നു. ലൈറ്റും ഫാനും അവര്‍ ഓഫ് ചെയ്തു. ലൈറ്റും ഫാനും ഓണാക്കാന്‍ പറഞ്ഞപ്പോള്‍ അതിന് കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ശ്വാസം മുട്ടലുണ്ടെന്നും പുറത്തേക്ക് വിടണമെന്നും പറഞ്ഞെങ്കിലും അവര്‍ കേട്ടില്ല.തീരുമാനമാകാതെ പുറത്ത് പോകാന്‍ അനുവദിക്കില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. പോകാന്‍ ശ്രമിച്ചപ്പോള്‍ കൈ പിടിച്ചുവലിച്ചു. അപ്പോള്‍ ഞാന്‍ കറങ്ങിപ്പോയി.ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കഴുത്തിന് പരിക്കുണ്ടെന്ന് മനസിലായെന്നും അദ്ധ്യാപിക പറഞ്ഞു. പരാതി നല്‍കിയതിനെത്തുടര്‍ന്ന് മ്യൂസിയം പൊലീസ് മൊഴിയെടുത്തിട്ടുണ്ടെന്നും സഞ്ജു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

24ന് നടക്കുന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനിടെ തിങ്കളാഴ്‌ച ഇരുകൂട്ടരും ഏറ്റുമുട്ടിയതായിരുന്നു സംഭവത്തിന്റെ തുടക്കം. ഇതില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച എസ്.എഫ്‌.ഐ പ്രതിഷേധ പ്രകടനം നടത്തിയതിനിടെ വീണ്ടും ഏറ്റുമുട്ടലായി. തിങ്കളാഴ്ചത്തെ സംഭവത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റതായി ചൂണ്ടിക്കാട്ടി എസ്.എഫ്.ഐയും ചൊവ്വാഴ്ചത്തെ സംഭവത്തില്‍ നിരവധി വിദ്യാത്ഥികള്‍ക്ക് പരിക്കേറ്റതായി കെ.എസ്.യുവും പ്രിന്‍സിപ്പലിന് പരാതി നല്‍കി. ഇന്നലെ പ്രിന്‍സിപ്പലും പി.ടി.എ ഭാരവാഹികളും യോഗം ചേര്‍ന്ന് ഇരുകൂട്ടരുടെയും ഭാഗം കേള്‍ക്കുകയും സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്‌തു.

ദൃശ്യങ്ങളില്‍ കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിക്കുന്നതായി വ്യക്തമായതിനെ തുടര്‍ന്ന് എസ്.എഫ്.ഐക്കാരായ 24 വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഇതോടെയാണ് പ്രിന്‍സിപ്പലിന്റെ നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ച്‌ എസ്.എഫ്.ഐക്കാര്‍ രംഗത്തെത്തിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം അല്ലെങ്കില്‍ തങ്ങളുടെ പരാതിയില്‍ കെ.എസ്.യുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നായിരുന്നു എസ്.എഫ്.ഐക്കാരുടെ ആവശ്യം. സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്ത് നീക്കേണ്ടതില്ലെന്ന നിലപാടാണ് പ്രിന്‍സിപ്പല്‍ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *