29/6/23
തിരുവനന്തപുരം :ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുവാദം നൽകണമെന്ന മുസ്ലിം വിദ്യാർത്ഥിനികളുടെ ആവശ്യം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ തള്ളി.
അതീവശ്രദ്ധപുലര്‍ത്തേണ്ടഅണുവിമുക്തമായിരിക്കേണ്ട സ്ഥലമാണ് ഓപ്പറേഷൻ തീയറ്റര്‍. അന്താരാഷ്‌ട്ര മാനദണ്ഡം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാനാകൂവെന്ന് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പൽ ഡോ ലിനറ്റ് മോറിസ്പറഞ്ഞു.ജൂണ്‍ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് ലഭിച്ചത്. കത്ത് നല്‍കിയ വിദ്യാര്‍ത്ഥികളെ തീരുമാനം അറിയിച്ചിട്ടുണെങ്കിലും സര്‍ജറി , അനസ്തേഷ്യാ തുടങ്ങിയ വകുപ്പു തലവൻമാര്‍, ഇൻഫെക്ഷൻ കണ്‍ട്രോള്‍ വിഭാഗം പ്രതിനിധികളുടെ യോഗം വിളിക്കുമെന്നും രണ്ടാഴ്ചക്കകം ഔദ്യോഗിക മറുപടി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥിനികളുടെ ആവശ്യത്തെ പിന്തുണയ്‌ക്കില്ലെന്ന് ഐഎംഎയും അറിയിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ തലമറയ്‌ക്കുന്ന ശിരോവസ്ത്രവും നീളന്‍ കൈയുള്ള ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആശ്യപ്പെട്ടായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് വിദ്യാര്‍ഥികള്‍ കത്ത് നല്‍കിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് മോറിസ് അറിയിച്ചു. രോഗിയുടെ ജിവനാണ് പ്രധാനമെന്നും അന്താരാഷ്‌ട്ര മാനദണ്ഡം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാനാകൂവെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.