തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബ്ബും പൂവാർ റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9 30ന് പ്രസ് ക്ലബ് ഹാളിൽ നടക്കും. തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റൽ, മൂകാംബിക മെഡിക്കൽ കോളേജ് കുലശേഖരം, പി എം എസ് ഡെന്റൽ കോളേജ് വട്ടപ്പാറ, സരസ്വതി ഹോസ്പിറ്റൽ പാറശ്ശാല, ആദിരേഖ ആയുർവേദ ഹോസ്പിറ്റൽ പേരൂർക്കട, ശാരദ കൃഷ്ണ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് കുലശേഖരം എന്നീ ആശുപത്രികളുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസന്റ് എം രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. ജോർജ് ഓണക്കൂർ മുഖ്യ അതിഥിയായിരിക്കും. റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ ഡോക്ടർ മീര ജോൺ, പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ സാനു, റോട്ടറി ഭാരവാഹികളായ രാജൻ വി പൊഴിയൂർ, അഡ്വ.എ. അജികുമാർ തുടങ്ങിയവർ പങ്കെടുക്കും.
ചടങ്ങിൽ ആതുര സേവനരംഗത്ത് വിശിഷ്ട സേവനം നടത്തിയവരെ റോട്ടറി ക്ലബ് ആദരിക്കും