കൂട്ടിക്കൂട്ടം മാമ്പഴ സദ്യ മുൻ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു1 min read

 

തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബ് കിംസ് ഹെൽത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കുട്ടിക്കൂട്ടം പരിപാടിയിൽ മുന്നൂറോളം പേർക്ക് സ്കൂൾ ബാഗ് , കുട , ടിഫിൻ ബോക്സ് , വാട്ടർ ബോട്ടിൽ , ജോമെട്രി ബോക്സ് എന്നിവ അടങ്ങിയ സ്കൂൾ കിറ്റ് വിതരണം ചെയ്തു. അഞ്ഞൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ കുട്ടികളോടൊത്ത് മാമ്പഴ സദ്യ ഉണ്ണാൻ പ്രമുഖർ എത്തി. സെൻട്രൽ സ്റ്റേഡിയം ബാസ്കറ്റ് ബോൾ കോർട്ടിൽ നടന്ന കൂട്ടായ്മ മുൻ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.

പ്രസ് ക്ലബ് പ്രസിഡന്റ് എം .രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ തിരുവനന്തപുരം പാർലമെന്റ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ , കിംസ് ഹെൽത്ത് സിഇഒ രശ്മി ആയിഷ , മാധ്യമപ്രവർത്തകരായ റിങ്കു രാജ് മട്ടാഞ്ചേരിയിൽ , പ്രജീഷ് കയ്പ്പള്ളി , പ്രസ് ക്ലബ് സെക്രട്ടറി കെ .എൻ .സാനു , ട്രഷറർ എച്ച് .ഹണി , മാനേജിങ് കമ്മിറ്റി അംഗങ്ങളായ സജിത്ത് വഴയില , അജി എം .നൂഹു , ശാലിമ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *