തിരുവനന്തപുരം :ജില്ലാ പഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പ് മുഖേന നടപ്പാക്കുന്ന സ്‌നേഹധാര പദ്ധതിയിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എ.എസ്.എൽ.പി ആണ് യോഗ്യത. ഇവരുടെ അഭാവത്തിൽ ഡി.ഇ.സി.എസ്.ഇ, ഡി.റ്റി.വൈ.എച്ച്.ഐ തത്തുല്യ യോഗ്യതയുള്ളവരേയും പരിഗണിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഫെബ്രുവരി ഒൻപത് രാവിലെ 11ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നേരിട്ട് ഹാജരാകണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.