17/11/22
ഡൽഹി :സർവ്വകലാശാലകളിലെ ഗവർണറുടെ അധികാരം എടുത്തുകളയുന്ന ബില്ലിന് സർക്കാർ കോപ്പുകൂട്ടുമ്പോൾ മറുമരുന്നിന്റെ പണിപുരയിലാണ് കേന്ദ്രം. യു ജി സി ഭേദഗതിയിലൂടെ ഗവർണർ മാർ എല്ലാ സർവകലാശാലകളിലെയും ചാൻസിലർ പദവിയിൽ അരക്കിട്ട് ഉറപ്പിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ സംസ്ഥാനങ്ങൾക്ക് അത് അനുസരിച്ചേ മതിയാവൂ. ഇല്ലെങ്കിൽ സർവകലാശാലകൾക്കുള്ള അംഗീകാരവും, ധന സഹായവും വേണ്ടെന്ന് വയ്ക്കേണ്ടി വരുമെന്ന് വിദഗ്ധർ പറയുന്നു .
യു.ജി.സി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി എക്സിക്യുട്ടീവ് ഉത്തരവിലൂടെ പ്രാബല്യത്തിലാക്കാനാണ് നീക്കം. ഇതോടെ, സംസ്ഥാന നിയമങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാവും.
കേന്ദ്ര സര്‍വകലാശാലകളില്‍ രാഷ്ട്രപതി വിസിറ്ററായിരിക്കുന്ന മാതൃകയിലാവും സംസ്ഥാന സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ തന്നെ ചാന്‍സലറെന്ന ഭേദഗതിക്ക് ശ്രമിക്കുന്നത്. ഇതിലൂടെ സര്‍വകലാശാലകളില്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ഇടപെടല്‍ തടയാനും സ്വയംഭരണം ഉറപ്പാക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍.
യു.ജി.സി ചട്ടം ഭേദഗതി ചെയ്താല്‍ എല്ലാ സംസ്ഥാനങ്ങളും അത് നടപ്പാക്കിയേ പറ്റൂ. പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം കേന്ദ്ര നിയമത്തിന് തുല്യമാണ് യു.ജി.സി റഗുലേഷന്‍. അത് പ്രകാരമുള്ള ഭേദഗതി സര്‍വകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തേണ്ടിവരും. സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമഭേദഗതികളൊന്നും പിന്നീട് നിലനില്‍ക്കില്ല.
വി.സി നിയമനത്തില്‍ യു.ജി.സി ചട്ടം പാലിക്കാത്തതിനാണ് സാങ്കേതിക സര്‍വകലാശാല വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതിയും ഫിഷറീസ് സര്‍വകലാശാല വി.സി റിജി ജോണിനെ ഹൈക്കോടതിയും പുറത്താക്കിയത്.
സംയുക്ത നീക്കം ചെറുക്കാന്‍
■ ഗവര്‍ണര്‍മാര്‍ക്കെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപപ്പെടുന്നുണ്ട്. ഇതാണ് തിടുക്കത്തിലുള്ള യു.ജി.സി നിയമ ഭേദഗതി നീക്കത്തിന് കേന്ദ്രത്തെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന
■ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണറെ നീക്കാനുള്ള നിയമം അണിയറയിലാണ്. രാജസ്ഥാനില്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്ന ഗവര്‍ണര്‍ക്ക് വിസിറ്റര്‍ പദവി നല്‍കാനാണ് നിയമ നിര്‍മ്മാണം
■തമിഴ്നാടും ബംഗാളും ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാന്‍ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍മാര്‍ ഒപ്പിട്ടിട്ടില്ല. മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ പാസാക്കിയ ബില്‍ ഷിന്‍ഡെ സര്‍ക്കാര്‍ പിന്‍വലിച്ചു
കേന്ദ്രം ഭേദഗതി കൊണ്ടുവന്നാൽ ഗവർണർ കൂടുതൽ ശക്തനാകും. ബിജെപിയിതര സംസ്ഥാനങ്ങളിൽ ഗവർണർ സർക്കാർ പോര് രൂക്ഷമാകുന്ന സാഹചര്യത്തിൽ പോരടിക്കുന്ന ഗവർണർമാർക്ക് കരുത്ത് പകരുന്നതാണ് ഭേദഗതി.