സാമ്പത്തിക രംഗത്ത് ഉയർച്ച, വനിതാ സംവരണം നടപ്പാക്കി, മുത്തലാഖ്‌ നിരോധിച്ചു… മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞ ഇടക്കാല ബജറ്റ്1 min read

ഡൽഹി :നരേന്ദ്ര മോഡി സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തിലെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ബജറ്റ് അവതരിപ്പിച്ച നിർമ്മല സീതാരാമൻ ജൂലായില്‍ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. പാവപ്പെട്ടവർ, കർഷകർ, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരുടെ ശാക്തീകരണത്തിനുള്ള പദ്ധതികള്‍ ബജറ്റില്‍ അവതരിപ്പിച്ചു. പ്രത്യക്ഷ, പരോക്ഷ നികുതികളിലും, ഇറക്കുമതി തീരുവകളിലും ബജറ്റില്‍ മാറ്റമില്ല. സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ സംഭവിച്ചതായി ധനമന്ത്രി പറഞ്ഞു. ഇടക്കാല ബജറ്റ് 1 മണിക്കൂറാണ് നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. നിർമലാ സീതാരമാന്റെ ആറാമത്തെ ബജറ്റാണിത്.

മോദി സർക്കാരിന്റെ ഭരണത്തില്‍ രാജ്യം കുതിപ്പുണ്ടാക്കി. വനിതാ ശാക്തികരണത്തിനായി നിരവധി പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. മുത്തലാഖ് നിരോധിച്ചതും പാർലമെന്റ്, സംസ്ഥാന നിയമസഭകളില്‍ 33% വനിതകള്‍ക്ക് സംവരണം നടപ്പാക്കിയതും, അയോധ്യ രാമക്ഷേത്രവും നേട്ടമാക്കി മോദി സർക്കാർ. ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍

മോദി സർക്കാരിന്റെ ഭരണത്തില്‍ രാജ്യം കുതിച്ചു
സാമ്പ ത്തിക രംഗത്ത് 10 വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍
സംരംഭത്തിലും രാജ്യത്ത് മുന്നേറ്റം
അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടു
11 ലക്ഷംകോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തി

ദാരിദ്ര്യ നിർമാജനം സാധ്യമാക്കി

  • 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷൻ നല്‍കി, ദാരിദ്ര്യ നിർമാജനം സാധ്യമാക്കി
  • 30 കോടി രൂപയുടെ മുദ്രാ യോജന ലോണ്‍ വനിതാ സംരംഭകർക്ക് നല്‍കി
  • പിഎം ആവാസ് യോജനയില്‍ 70% വീടുകളും ഗ്രാമീണ മേഖലയ്ക്ക് ലഭിച്ചു
  • ജനസംഖ്യ വർധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും
  • 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് പിടിച്ചു കയറ്റി
  • 75 ലക്ഷം വഴിയോര കച്ചവടക്കാരിലേക്ക് സർക്കാർ സഹായമെത്തി
  • സാമ്ബത്തിക വർഷത്തെ ചെലവ് 44.90 ലക്ഷം കോടി രൂപ
  • 2023-24 സാമ്ബത്തിക വർഷത്തെ വരുമാനം 27.56 ലക്ഷം കോടി രൂപ

കാർഷിക മേഖലയെ ചേർത്തു നിർത്തി

  • കാർഷിക മേഖലയ്ക്ക് ആധുനിക സാങ്കേതികവിദ്യ സാധ്യമാക്കി
  • 4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് നല്‍കി
  • 1361 ഗ്രാമീണ ചന്തകള്‍ നവീകരിക്കപ്പെട്ടു
  • 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷൻ നല്‍കി

വനിതകള്‍ക്ക് സഹായം

  • സ്വയം സഹായ സംഘങ്ങളില്‍ 9 കോടി വനിതകള്‍ക്ക് സഹായം നല്‍കുന്നത് തുടരും
  • 9 കോടി സ്ത്രീകളുള്ള 83 ലക്ഷം സ്വയം സഹായ സംഘങ്ങള്‍ ഗ്രാമീണ സമ്ബദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു
  • സ്ത്രീകള്‍ക്ക് മാത്രമായുള്ള ലോണ്‍ സ്കീം- ലക്പതി ദീദി, 2 കോടിയില്‍ നിന്ന് 3 കോടിയായി വർധിപ്പിച്ചു
  • സെർവിക്കല്‍ ക്യാൻസർ തടയാനുള്ള കുത്തിവെപ്പിന് സഹായം,9നും 14നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഗുണം ലഭിക്കും

നികുതിയില്‍ മാറ്റമില്ല

  • ഒരു രാജ്യം ഒരു മാർക്കറ്റ്, ജിഎസ്ടി സാധ്യമാക്കി
  • നികുതി നിരക്കുകളില്‍ മാറ്റമില്ല
  • പ്രത്യക്ഷ-പരോക്ഷ നികുതി നിരക്ക് തുടരും
  • ഇറക്കുമതി തീരുവകളില്‍ മാറ്റമില്ല
  • 7 ലക്ഷം വരുമാനം വരെ നികുതി ബാധ്യതയില്ല
  • ടാക്സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് എളുപ്പമാക്കും
  • ടാക്സ് റിട്ടേണുകള്‍ 10 ദിവസത്തിനുള്ളില്‍ നല്‍കാം
  • കോർപ്പറേറ്റ് നികുതി 22 ശതമാനമാക്കി

വീടും വൈദ്യുതിയും

  • പിഎം ആവാസ് യോജന ഗ്രാമീണ്‍: 3 കോടി വീടുകള്‍ യാഥാർഥ്യമാകുന്നു
  • പുരപ്പുറ സോളാർ എനർജി: മാസം 300 യൂണിറ്റ് സൗജന്യ വൈദ്യതി നല്‍കി

കൂടുതല്‍ ആശുപത്രികള്‍

  • നിലവിലെ ആശുപത്രികള്‍ മെഡിക്കല്‍ കൊളജുകളായി ഉയർത്തി
  • കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരും

മത്സ്യമേഖലയ്ക്ക് ഗുണകരം

  • രാഷ്ട്രീയ ഗോകുല്‍ മിഷൻ: ഡയറി കർഷകർക്ക് കൂടുതല്‍ സേവനങ്ങള്‍
  • മത്സ്യ മേഖലയില്‍ 55 ലക്ഷം തൊഴില്‍ തുറക്കും
  • സമുദ്ര ഉത്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു

അങ്കണവാടി ജീവനക്കാർക്ക് സഹായം

  • അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ എന്നിവരിലേക്ക് ആയുഷ്മാൻ ഭാരത് പദ്ധതി വ്യാപിപ്പിക്കും
  • ഇതുവഴി ഇവർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാകും

റെയില്‍-വ്യോമയാന പദ്ധതികള്‍

  • പിഎം ഗതി ശക്തിക്ക് കീഴില്‍ 3 റെയില്‍ കോറിഡോർ പദ്ധതി
  • ഊർജം, ധാതുക്കള്‍, സിമൻ്റ് എന്നിവയ്ക്കും, തുറമുഖ കണക്റ്റിവിറ്റിക്കായും, ഉയർന്ന ഗതാഗത സാന്ദ്രത കുറയ്ക്കാനുമായി മൂന്ന് ഇടനാഴികള്‍
  • വന്ദേഭാരത് നിലവാരത്തില്‍ 40,000 ബോഗികള്‍
  • എയർപോർട്ടുകളുടെ എണ്ണം 149 ആയി വർധിച്ചു
  • പ്രധാനമന്ത്രി ഗതി ശക്തിയുടെ കീഴില്‍ നടപ്പാക്കും
  • ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തും, ചെലവ് കുറയ്ക്കാനും സഹായിക്കും

ഇന്ത്യ നിക്ഷേപക സൗഹൃദ രാജ്യമായി

  • ഇന്ത്യ-മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്ബത്തിക ഇടനാഴി ഗുണകരം
  • ജി20 സമ്മേളനം 16 ഇടങ്ങളില്‍ സംഘടിപ്പിച്ചത് രാജ്യത്തിന്റെ ഖ്യാതി വർധിപ്പിച്ചു

ടൂറിസത്തിന് ഊന്നല്‍

  • ടൂറിസം പദ്ധതികള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ
  • ആത്മീയ ടൂറിസം ബ്രാൻഡ് ചെയ്യും
  • ലക്ഷദ്വീപ് ടൂറിസത്തിന് ഊന്നല്‍
  • ദ്വീപിലെ സൗകര്യങ്ങള്‍ വർദ്ധിപ്പിക്കും

സ്റ്റാർട്ടപ്പുകള്‍ക്ക് ആശ്വാസം

  • സ്റ്റാർട്ടപ്പുകള്‍ക്കുള്ള നികുതി ഇളവ് മാർച്ച്‌ 31 വരെ നീട്ടി
  • ഇന്ത്യയിലെ ടെക്ക്- യുവാക്കള്‍ക്ക് സുവർണ്ണകാലം
  • ഒരു ലക്ഷം കോടിയുടെ കോർപ്പസ്, 50 വർഷത്തെ പലിശരഹിത വായ്പ
  • പ്രതിരോധ മേഖകള്‍ക്കായി ഡീപ്പ്ടെക് സാധ്യതകള്‍
  • സോവറിൻ വെല്‍ത്ത് അല്ലെങ്കില്‍ പെൻഷൻ ഫണ്ടുകള്‍ നടത്തുന്ന സ്റ്റാർട്ടപ്പുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും നികുതി ആനുകൂല്യങ്ങള്‍

ഇ-വാഹന മേഖല വിപുലമാക്കും

  • ചാർജിംഗ് ഇൻഫ്രാ സജ്ജീകരിക്കും
  • പേയ്‌മെൻ്റ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തി പൊതുഗതാഗതത്തിനായി ഇ-ബസുകള്‍

Leave a Reply

Your email address will not be published. Required fields are marked *