സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധയുടെ മുഖ്യ കാരണമായി കാണുന്നത്, സാധാരണ മലാശയ ഭാഗങ്ങളില്‍ കണ്ട് വരുന്ന ‘ഇകോളി’ എന്ന ബാക്ടീരിയയാണ്.
കൂടാതെ, സ്ത്രീകള്‍ പലരും മൂത്രം വളരെ സമയം പിടിച്ച് നിര്‍ത്തുന്നവരാണ്. വളരെ നേരം മൂത്രം കെട്ടി നില്‍ക്കുന്നത് അണുബാധയ്ക്കുള്ള സാധ്യതയ്ക്ക് പ്രധാന കാരണമായും കാണുന്നു.
പുരുഷന്മാരിലാകട്ടെ നിയന്ത്രണാതീതമായ പ്രമേഹം, പ്രോസ്ട്രസ് ഗ്രന്ഥിയിലെ അണുബാധ, മൂത്രാശയ കല്ലുകള്‍ എന്നിവയാണ് മൂത്രാശയ അണുബാധയ്ക്ക് പ്രധാന കാരണങ്ങളായി കാണുന്നത്.
ലക്ഷണങ്ങള്‍ നോക്കാം
മൂത്രമൊഴിക്കുഴുണ്ടാകുന്ന കടച്ചിൽ/ വേദന / ചുട്ടു നീറ്റല്‍ ഇവയാണ് പ്രധാന ലക്ഷണങ്ങള്‍. കൂടെ കൂടെ മൂത്രമൊഴിക്കാൻ തോന്നുക. മൂത്രം തുള്ളിയായി വളരെ കുറച്ച് മാത്രം പോവുകയും ചെയ്യുക എന്നുള്ളതും,
നാഭി പ്രദേശത്ത് വേദന അനുഭവപ്പെടുക. മൂത്രത്തില്‍ പഴുപ്പ് പോലെ/കലങ്ങിയ പോലെ കാണപ്പെടുക. മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക. നേരിയ പനി / മൂത്രത്തിന് ദുര്‍ഗന്ധം ഉണ്ടാവുക / മൂത്രനാളിയില്‍ പുകച്ചില്‍ തുടങ്ങിയവ അനുഭവപ്പെടുക എന്നിവയാണ്.
മൂത്ര പരിശോധനയില്‍ തന്നെ അണുബാധ കണ്ടെത്താം.’ യൂറിൻ റുട്ടീൻ എക്സാമിനേഷൻ’. ഇതാണ് അണുബാധ കണ്ടെത്തുന്നതിന് ചെയ്യുന്ന പ്രാഥമിക പരിശോധന. കുട്ടികളില്‍ കൂടെ കൂടെ മൂത്രാശയ അണുബാധ ഉണ്ടാകുന്നുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതായിട്ടുള്ള പ്രധാന കാര്യമാണ്.
മൂത്രനാളിയിലോ മറ്റോ ഇതുമൂലം ഉണ്ടാകുന്ന ശാരീരിക ആന്തരിക തകരാറുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ വൃക്കകളെ ഇത് സാരമായി ബാധിക്കാം.