കൊല്ലം :തുടരെ തുടരെ ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധ ആശങ്ക ജനിപ്പിക്കുന്നത് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആരോഗ്യമേഖലയിൽ കേരളം ഒന്നാം നമ്പർ എന്ന് അവകാശപ്പെടുമ്പോഴും
പൊതുജനാരോഗ്യ സംരക്ഷണത്തിൽ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. വർക്കലയിൽ
ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ച ഇലകമണ്‍ കല്ലുവിള വീട്ടില്‍ ബിജുവിൻ്റെ, ചികിത്സയിൽ കഴിയുന്ന കുടുംബത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ബിജുവിന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു . ബന്ധുക്കളുടെയും, നാട്ടുകാരുടെ പരാതി അധികൃതർ ഗൗരവത്തോടെ പരിഗണിക്കണം.
വീഴ്ച വരുത്തിയവർക്ക് എതിരെ കർശന നടപടി വേണം. ജനപ്രതിനിധികൾ അലംഭാവം വെടിഞ്ഞ് വിഷയത്തിൽ ഇടപെടണം എന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു