28/3/23
തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം സ്കൂള്‍ കുട്ടികള്‍ക്കുളള അരി വിതരണം നാളെ മുതല്‍ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
28 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ അരി വീതം നല്‍കും. ഇതിന്റെ ചെലവുകള്‍ക്കായി സംസ്ഥാന വിഹിതത്തില്‍ നിന്ന് 71,86,000 രൂപയാണ് ചെലവഴിക്കുന്നത്. മധ്യവേനല്‍ അവധിക്കായി സ്കൂളുകള്‍ അടക്കുന്നതിന് മുൻപ് അരി വിതരണം പൂര്‍ത്തിയാക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
വിതരണത്തിന് ആവശ്യമായ അരി സപ്ലൈകോ നേരിട്ട് സ്കൂളുകളില്‍ എത്തിക്കുന്ന നടപടികള്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു. 12,037 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അരി വിതരണം നടത്തുക. അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 3.30ന് ബീമാപ്പള്ളി യുപി സ്‌കൂളില്‍ വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും.