ഇന്ത്യന്‍ റീറ്റെയ്ല്‍ വ്യവസായ രംഗത്ത് വന്‍ പദ്ധതികളാണ് എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിനുള്ളത്.
കേരളത്തില്‍ രണ്ട് ലുലു മാള്‍ ആണ് വരാന്‍ ഒരുങ്ങുന്നതെന്നാണ് ഈ അടുത്ത് ലുലു ഗ്രൂപ്പിന് കീഴിലുള്ള ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്റ്ററായ ഷിബു ഫിലിപ്‌സ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈദരാബാദിലും ലക്‌നൗവിലും പുതിയ മാളുകള്‍ തുറന്ന ലുലു ഈ വര്‍ഷം തന്നെ അഹമ്മദാബാദും ചെന്നൈയിലും മാളുകള്‍ തുറക്കാനുള്ള പദ്ധതിയിലാണ് ഇതിനൊപ്പം കേരളത്തിലും രണ്ട് പുതിയ ഷോപ്പിംഗ് മാളുകള്‍ തുറക്കാന്‍ ഗ്രൂപ്പ് ഇട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് ലുലു മാള്‍ ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്.
കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ മാളുകള്‍ക്കായി സ്ഥലം കണ്ടെത്തലിലാണ് ലുലു എന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഇന്ത്യയിലെമ്പാടും ലുലുവിന്റെ പ്രവർത്തനം
അഭിമുഖത്തില്‍ പറഞ്ഞതനുസരിച്ച് ഇന്ത്യയില്‍ പുതുതായി ആറ് സെന്ററുകളിലാണ് ലുലു മാളുകള്‍ എത്തുക. ചെന്നൈ,ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലും പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രൂപ്പ് പദ്ധതി ഇട്ടിരിക്കുന്നു.
ഷോപ്പിംഗ് സംസ്കാരം തന്നെ മാറിയിരിക്കുന്നു, ലോകോത്തര ബ്രാന്‍ഡുകള്‍ പലതും മാളുകള്‍ക്കുള്ളില്‍ വലിയ ഷോറൂം തുറക്കാന്‍ താല്‍പര്യപ്പെടുന്നു എന്നത് മാളുകളുടെ വളര്‍ച്ചയ്ക്ക് സഹായകമായ ഘടകമാണെന്നും ഷിബു ഫിലിപ്‌സ് വ്യക്തമാക്കുന്നു. ഷോപ്പിംഗ് മാളുകള്‍ക്കുള്ളില്‍ ഫുഡ് മാളുകളും ബ്രാന്‍ഡ് സ്റ്റോറുകളും മള്‍ട്ടി പ്ലക്‌സ് ഉള്‍പ്പെടുന്ന വിനോദോപാധികളും വ്യത്യസ്ത ഷോപ്പിംഗ് അനുഭവവും പ്രദാനം ചെയ്യുന്നതിലൂടെയുള്ള വളര്‍ച്ചാ സാധ്യതയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും പുതുതായി, കൊച്ചിയില്‍ തുറന്ന ഫോറം മാളിലും ഇടപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ലുലു മാളിലുമാണ് കേരളത്തില്‍ ഇപ്പോള്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക് പുറമെ മാരിയറ്റ് ഹോട്ടല്‍ & റിസോര്‍ട്ടും ലുലു സൈബര്‍ ടവറും ലുലുവിന്റെ കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.