വസന്തോത്സവം : ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു1 min read

 

തിരുവനന്തപുരം:പുതുവത്സാരാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ‘ഇല്ലുമിനിറ്റിംഗ് ജോയ് സ്പ്രെഡിംഗ് ഹാര്‍മണി’ എന്ന പേരില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടുവരെ തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കുന്ന വസന്തോത്സവത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എയ്ക്ക് ആദ്യ ടിക്കറ്റ് നല്‍കി മേയര്‍ ആര്യാ രാജേന്ദ്രന്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് 50 രൂപയും മുതിര്‍ന്നവര്‍ക്ക് 100 രൂപയുമാണ് നിരക്ക്. കനകക്കുന്നില്‍ ആരംഭിച്ച ടിക്കറ്റ് കൗണ്ടറിലൂടെയും കേരള ബാങ്കിന്റെ ശാഖകളിലൂടെ ഡിസംബര്‍ 23 മുതലും ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. വസന്തോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 24ന് നിശാഗന്ധിയില്‍ പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *