തിരുവനന്തപുരം : വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ചലച്ചിത്ര സംവിധായകരായ ഹരികുമാർ, സംഗീത് ശിവൻ, പ്രശസ്ത നടി കനകലത എന്നിവരുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ യോഗം സംഘടിപ്പിക്കുന്നു.
നാളെ വൈകിട്ട് 5ന് പ്രസ് ക്ലബിൽ നടക്കുന്ന അനുസ്മരണ യോഗം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.
എം.എം. ഹസൻ, എം.വിജയകുമാർ, പന്ന്യൻ രവീന്ദ്രൻ, കരമന ജയൻ, നടൻ മധുപാൽ, പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ , ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവർ പങ്കെടുക്കും.