വേളമാനുർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലും റിപ്പബ്ലിക്ക് ദിന പരേഡ് നടന്നു1 min read

27/1/23

ഭാരതത്തിന്റെ എഴുപത്തിനാലാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി വേളമാനുർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലും റിപ്പബ്ലിക്ക് ദിന പരേഡ് നടന്നു.

കടമ്പാട്ടുകോണം എസ്.കെ.വി. ഹൈസ്ക്കുളിലെ 55 സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളാണ് പരേഡ് നടത്തിയത്. കമ്മ്യൂണിറ്റി പോലീസ് ആഫീസർ അജീഷ് എസ്.എസ്. അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ആഫീസർ ശാന്തി എസ്.എൽ. കുറുപ്പ് എന്നിവർ പരേഡിന് നേതൃത്വം നൽകി.

വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ നേടിയ പോലീസ് ആഫീസർ കെ.എൻ. ബാൽ I.P. S. Retd. ദേശീയ പതാക ഉയർത്തി, റിപ്പബ്ലിക്ക്ദിന സന്ദേശം നൽകി. സാംസ്കാരിക പ്രവർത്തകൻ ബിജു യുവ ശ്രീ , ഗ്രാമ പഞ്ചായത്ത് അംഗം ചന്ദ്രികടീച്ചർ ,അഖിൽ ഐ.എസ്.എന്നിവർ ആശംസ പ്രസംഗം നടത്തി. സ്നേഹാശ്രമ ത്തിലെ മാതാപിതാക്കൾ ദേശ ഭക്തി ഗാനങ്ങൾ ആലപിച്ചു.

റിപ്പബ്ളിക് ദിനാഘോത്തടനുബന്ധിച്ച് സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് സ്നേഹാശ്രമത്തിന് 30 കസേരകൾ സംഭാവന ചെയ്തു.ബി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ , വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള , സെക്രട്ടറി പി.എം.രാധാകൃഷ്ണൻ , കെ.എം. രാജേന്ദ്രകുമാർ , ബി. സുനിൽകുമാർ , ഡോ.രവിരാജൻ, ജി.രാമചന്ദ്രൻപിള്ള , ആർ.ഡി.ലാൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *