തിരുവനന്തപുരം :ജില്ലയിലെ പ്രധാന പെൺപള്ളികൂടമായ VGHSS നേമത്തിന് മികച്ച വിജയം സമ്മാനിച്ച മിടുക്കരെ അനുമോദിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് നേമം ബ്ലോക്ക് പ്രസിഡന്റ്‌അഡ്വ.പ്രീജ ഉത്ഘാടനം ചെയ്തു.SSLC,+2,NMMS, USS തുടങ്ങിയ പരീക്ഷകളിൽ ഉന്നതവിജയംകരസ്ഥമാക്കിയ വിദ്യാർത്ഥികളെ PTA അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അഡ്വ. പ്രീജ.
‘വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികൾ ഉന്നത വിജയം നേടുന്നതിൽ അഭിമാനത്തിന് വകനൽകുന്നു. ഗ്രാമ മേഖലയിലെ പെൺകുട്ടികൾ പോലും ഇന്ന് കോളേജ് തലത്തിൽ റാങ്കുകൾ കരസ്ഥമാക്കുന്ന കാഴ്ച സർവ്വ സാധാരണമാണ്. ഇത് കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസപുരോഗതിയിൽ VGHSS നേമം വഹിച്ച പങ്ക് വളരെ വലുതാണെന്നും സ്കൂളിലെ പൂർവ വിദ്യാർത്ഥികൂടിയായ അഡ്വ. പ്രീജ പറഞ്ഞു.
കഴിഞ്ഞ കുറേ വർഷങ്ങളായി 100%വിജയം സ്കൂൾ കൈവരിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരെയും, രക്ഷകർത്താക്കളെയും അഭിനന്ദിക്കുന്നതായും, ഉന്നത വിജയം കരസ്ഥമാക്കി സ്കൂളിലും, നാടിനും അഭിമാനങ്ങളായി മാറിയവിദ്യാർത്ഥികൾ നാളെയുടെ പ്രതീക്ഷകളാണെന്ന് ചടങ്ങിന് സ്വാഗതകർമ്മം നിർവഹിച്ച ഹെഡ്മിസ്ട്രസ്സ് ആശ എസ് നായർ പറഞ്ഞു.
സ്കൂൾ തലത്തിൽ നേടിയ വിജയം ഭാവി ജീവിതത്തിലും ഉണ്ടാകണമെന്നും, സമൂഹത്തിന് മാതൃകയായി മാറാൻ കുഞ്ഞുങ്ങൾക്ക് സാധിക്കട്ടെയെന്നും ആശംസകൾ അർപ്പിച്ചു സംസാരിച്ച വാർഡ് മെമ്പർ ജി. വി. വിനോദ് പറഞ്ഞു.
മികച്ച പഠനത്തിന് മാത്രമല്ല ഇതര പ്രവർത്തനങ്ങളിലും സ്കൂൾ മികവിന് ഉദാഹരണമാണ് 54പേർക്ക് ഉന്നത വിജയം കരസ്ഥമാക്കാൻ സാധിച്ചത്. അപ്രതീക്ഷിതമായി പെയ്ത മഴ കൂസാതെ അച്ചടക്കം കാത്ത SPC അംഗങ്ങൾ സ്കൂളിന്റെ അച്ചടക്കത്തിനുള്ള മാതൃക സമ്മാനിച്ചു.
PTA പ്രസിഡന്റ് പ്രേംകുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ PTA എക്സിക്യൂട്ടീവ് അംഗം ജയകുമാർ ആശംസകളും, ഇന്ദു ടീച്ചർ നന്ദിയും അർപ്പിച്ചു. മാനേജ്‍മെന്റ് അംഗങ്ങൾ, അധ്യാപകർ, PTA അംഗങ്ങൾ,അനധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവരുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ചടങ്ങ്.