25/2/23
തിരുവനന്തപുരം :രണ്ട് വർഷത്തെ നിരന്തരവും, കഠിനവുമായ പരിശീലനത്തിനൊടുവിൽ 88സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പാസിംഗ് ഔട്ട് പരേഡ് നടത്തി. നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ 44കേഡറ്റുകളും , വിക്ടറി വൊക്കേഷണൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ 44 കേഡറ്റുകളുമാണ് പാസിങ് ഔട്ട് പരേഡ് നടത്തിയത്.
രാവിലെ vvhss ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരേഡിൽ കാട്ടാക്കട എം എൽ എ ഐ ബി സതീഷ് വീശിഷ്ടാതിഥിയായിരുന്നു.
‘മൃദഭാവേ.. ദൃഢ ചിത്തേ.. എന്ന കേരള പോലീസിന്റെ ആപ്ത വാക്യത്തിന്റെ പൂർണത പരേഡിൽ പങ്കെടുത്ത കേഡറ്റുകളുടെ മുഖത്ത് കാണാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. SPC ക്ക് തുടക്കമിട്ട മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെ അദ്ദേഹം അനുസ്മരിച്ചു.
തുടക്കത്തിൽ ‘കുട്ടിപോലീസ് ‘എന്നും, പഠിക്കാനുള്ള കുട്ടികളെ പോലിസ് വേഷം കെട്ടിക്കണോ? എന്ന് സംശയം പ്രകടിപ്പിച്ച സമൂഹത്തിൽ പഠനത്തിലും, പെരുമാറ്റത്തിലും, സ്വഭാവത്തിലും മികവ് പ്രകടിപ്പിച്ച SPC വിദ്യാർഥിനികൾ മാതൃകയായി. SSLC പരീക്ഷയിൽ മുഴുവൻ A +ഉം നേടി സമൂഹത്തിന് പുതിയ ദിശ നൽകിയതായും അദ്ദേഹം പറഞ്ഞു.
സമൂഹ മനസാക്ഷിയെ തകർക്കുന്ന ലഹരിക്കെതിരെ പോരാടാനും, കലാലയവും, പരിസരവും നാടും ലഹരി മുക്തമാക്കാനും SPC ക്ക് സാധിക്കും.’ കാർബൺ ന്യുട്രൽ കാട്ടാക്കട ‘എന്ന സ്വപ്നം യഥാർഥ്യമാക്കാനും, പ്ലാസ്റ്റിക് മുക്ത സമൂഹം കെട്ടിപടുക്കാനും SPC ക്ക് സാധിക്കും. ഭാവിക്കായി പ്രകൃതിയെ കാക്കാൻ ‘ഞങ്ങളുടെ മണ്ണ് ഞങ്ങൾ സംരക്ഷിക്കും ‘എന്ന പ്രതിജ്ഞയുമായി മുന്നേറാൻ SPC ക്ക് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ലാൽജെ. കെ (DCP. ADMIN &CRIME )പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക, ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ S. ഷാജി, ADNO സാജു, വാർഡ് മെമ്പർ V. വിനോദ്, മാനേജർ ശൈലജ, DI അർച്ചന,നേമം പോലീസ് PRO ഷീജ ദാസ്,VGHSS പ്രധാനാധ്യാപിക ആശ.എസ്. നായർ,VVHSS പ്രധാനധ്യാപകൻ ശ്യാം ലാൽ,ഇരു സ്കൂളു കളിലെ PTA പ്രസിഡന്റ് മാരായ പി. പ്രേംകുമാർ, സാജൻ. S. മറ്റ്അധ്യാപകർ, SPC ജൂനിയർ വിഭാഗം, രക്ഷകർത്താക്കൾ തുടങ്ങിയവർ പരേഡിന് സാക്ഷ്യം വഹിച്ചു.
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്.
ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.
2021-23 അക്കാദമി വർഷത്തിലാണ് തിരുവനന്തപുരം സിറ്റി പോലീസ് ഡിവിഷന് കീഴിൽ നേമം പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട VGHSS, VVHSS ലേക്ക് SPC യൂണിറ്റ് ആരംഭിക്കുന്നത്. CPO(കമ്മ്യൂണിറ്റി പോലീസ് ഓഫീസർ )മാർക്കാണ് പരിശീലന ചുമതല.
VGHSS ലെ കേഡറ്റുകളെ റോയ്. R. P, രചന. R.നായരും, VVHSS ലെ കേഡറ്റുകളെ സുനന്ദ് T. S രാജ്, മിഥുൻ. V. അശോക് എന്നിവരാണ്88കുട്ടികൾക്ക് ചിട്ടയായ പരിശീലനവും, നിർദ്ദേശങ്ങളും നൽകുന്നത്.
മറ്റ്നി ർദ്ദേശങ്ങൾ നൽകാനും, സഹായങ്ങൾക്കായും DI മാരായ നേമം പോലീസ് സ്റ്റേഷനിലെ ശ്രീകുമാർ, അർച്ചന എന്നിവരുടെ സേവനവും ലഭിക്കുന്നുണ്ട്. സ്കൂൾ മാനേജ്‍ മെന്റ്, പ്രധാന അദ്ധ്യാപകർ, മറ്റ് അദ്ധ്യാപകർ,PTA, രക്ഷകർത്താക്കൾ എന്നിവരുടെ സഹകരണവും, പിന്തുണയും SPC ക്ക് ലഭിക്കുന്നുണ്ട്.
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക,
എൻസിസി, എൻഎസ്‌എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക,
വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക തുടങ്ങിയവയാണ് SPC കൊണ്ട് ഉദ്ദേശിക്കുന്നത്.