ചട്ടമ്പി സ്വാമി ജയന്തി ;വിദ്യാധിരാജ ചട്ടമ്പി സ്വാമി ചാരിറ്റബിൾ മിഷൻ സ്വാഗത സംഘം രൂപീകരിച്ചു1 min read

6/8/22

തിരുവനന്തപുരം :വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ജയന്തി ആഘോഷങ്ങളുടെ വിപുലമായ മുന്നൊരുക്കങ്ങൾക്കായി വിദ്യാധിരാജ ചട്ടമ്പി സ്വാമി ചാരിറ്റബിൾ മിഷൻ സ്വാഗതസംഘം രൂപീകരിച്ചു.

മിഷൻ ചെയർമാൻ അഡ്വ. ഇരുമ്പിൽ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിന്നും  അഡ്വ. രഞ്ജിത്ത് ചന്ദ്രൻ, അഡ്വ. B. ജയചന്ദ്രൻ നായർ എന്നിവരെ സ്വാഗത സംഘം ചെയർമാൻ മാരായും,രക്ഷാധികാരിയായി  നെയ്യാറ്റിൻകര സനലിനേയും,51അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

മിഷൻ വൈസ് ചെയർമാൻ തിരുമംഗലം സന്തോഷ്‌ സ്വാഗതവും, കെ. കെ. ശ്രീകുമാർ നന്ദിയും രേഖപെടുത്തി.സംസ്ഥാന ഭാരവാഹികളായ ബിനു മരുതത്തൂർ, ബാലചന്ദ്രൻ നായർ, മണലൂർ അനിൽ കുമാർ, നെല്ലിമൂട് അനന്ദു, എസ്.ആർ. രാജേഷ്, ആറാലുമൂട് ജിനു, അമ്പലം രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഈ മാസം 25ന് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമാണ് ജയന്തി ആഘോഷങ്ങൾ നടക്കുക. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ വീശിഷ്ട വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ ജനചിന്ത യോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *