വിറ്റാമിൻ ഡി ശരീരത്തിന് ആവശ്യമായ വിറ്റാമിനാണ്. ചര്‍മ്മം സൂര്യപ്രകാശം ഏല്‍ക്കുമ്പോഴാണ് നമ്മുടെ ശരീരം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നത്.
വിറ്റാമിൻ ഡി എല്ലുകളുടെ ആരോഗ്യത്തെയും പ്രതിരോധ സംവിധാനത്തെയും മറ്റ് നിരവധി പ്രവര്‍ത്തനങ്ങളെയുമാണ് പിന്തുണയ്ക്കുന്നത്ഈ അവശ്യ പോഷകത്തിന്റെ കുറവ് ശരീരത്തിന്റെ ദൃഢമായ അസ്ഥി ഘടനയെ തടസ്സപ്പെടുത്തേണ്ടതാണ്. അതിനാല്‍ വിറ്റാമിൻ ഡി കഴിക്കുന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം കൂടാതെ അതിന്റെ കുറവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ നിരീക്ഷിക്കുകയും വേണം. ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് വളരെ കുറവായാല്‍ എല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാവുന്നതാണ്.
വിറ്റാമിൻ ഡി രോഗപ്രതിരോധ സംവിധാനത്തിന് പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല ചില രോഗങ്ങള്‍ക്കെതിരായ പ്രതിരോധം മെച്ചപ്പെടുത്തുന്നു. ഇത് ശ്വാസകോശ സംബന്ധമായ അണുബാധകള്‍, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നു. കൂടാതെ പ്രമേഹ സാധ്യത കുറയ്ക്കുന്നതായും വിദഗ്ധര്‍ പറയുന്ന കാര്യമാണ്.
വിറ്റാമിൻ ഡി മുറിവുകള്‍ ഉണക്കാനുള്ള ശരീരത്തിന്റെ കഴിവിനെ പിന്തുണയ്ക്കുന്നു. അതിന്റെ അഭാവം പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. വിറ്റാമിൻ ഡി ഒരു വ്യക്തിയുടെ മാനസിക നിലയെ ബാധിക്കുന്നു. ശരീരത്തിലെ വിറ്റാമിൻ ഡി കുറയുന്നതിന്റെ പ്രധാന പാര്‍ശ്വഫലങ്ങളിലൊന്നാണ് വിഷാദം. പ്രായമായവരുടെ മാനസികാവസ്ഥയില്‍ വിറ്റാമിൻ ഡിയുടെ സ്വാധീനത്തെ കുറിച്ച് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
വിറ്റാമിൻ ഡി ഒരു മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതാണെന്ന് തെളിയിക്കാൻ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണ്. എന്നാല്‍ ഇതുവരെയുള്ള പഠനങ്ങള്‍ കാണിക്കുന്നത് വിറ്റാമിൻ ഡി സപ്ലിമെന്റുകള്‍ക്ക് വിഷാദരോഗം സുഖപ്പെടുത്തുന്നതില്‍ ഏറിയ പങ്കുണ്ടെന്ന് ഉള്ളതാണ് വാസ്തവം.
ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണ്. എന്നിരുന്നാലും വിറ്റാമിൻ ഡിയുടെ കുറവ് തലവേദന, ഉറക്കക്കുറവ്, അസ്ഥി വേദന എന്നിവയ്ക്ക് കാരണമാകും. കാല്‍സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ധിപ്പിച്ച് വിറ്റാമിൻ ഡി എല്ലുകളെ പോഷിപ്പിക്കുന്നു. സന്ധിവേദന, പേശി വേദന, തുടര്‍ച്ചയായ നടുവേദന എന്നിവയുള്ളവരില്‍ വിറ്റാമിൻ ഡിയുടെ അളവ് കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, മുടി കൊഴിച്ചില്‍, പേശികളുടെ ബലഹീനത എന്നിവയാണ് വിറ്റാമിൻ ഡി യുടെ മറ്റ് ലക്ഷണങ്ങളായി കാണുന്നത്.