ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വോള്‍വൊ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസുകള്‍1 min read

കൊച്ചി: ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വോള്‍വൊ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസുകള്‍ സര്‍വീസ് നടത്താന്‍ വിടുന്നു എന്ന് കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു. ഈ മാസം ഒൻപതിന് സര്‍വീസ് ആരംഭിച്ചു.

രാത്രി 9.32-ന് ബെംഗളൂരു ശാന്തിനഗറില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.47-ന് എറണാകുളത്തെത്തും. തിരിച്ച്‌ രാത്രി 9.01-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.16-ന് ബെംഗളൂരുവിലെത്തുന്നു

ഈ വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സേലം വഴിയാണ് സര്‍വീസ്.

ടിക്കറ്റ് നിരക്ക് 1,410 രൂപയാണ്. കര്‍ണാടക ആര്‍.ടി.സി.യുടെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍നിന്നും, കൂടാതെ വെബ്‌സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.

കര്‍ണാടക ആര്‍.ടി.സി. ആദ്യമായിട്ടാണ് കേരളത്തിലേക്ക് വോള്‍വൊ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസ് സര്‍വീസ് ആരംഭിക്കുന്നത്.

ഉടന്‍ തന്നെ തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കും വോള്‍വൊ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസ് സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *