തിരുവനന്തപുരം :ലോക ഭൗമ ദിനമായ ഏപ്രിൽ 22 ന് ആരോഗ്യഭാരതി, ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു
ഈ വർഷത്തെ ഭൗമദിന സന്ദേശം *നമ്മുടെ ഊർജം നമ്മുടെ ഗ്രഹം*
എന്നതാണ്. ഭൂമി അഥവാ പ്രകൃതി നന്നായി സംരക്ഷിക്കപ്പെട്ടാൽ മാത്രമേ ഇവിടെ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കുമെല്ലാം വസിക്കാൻ സാധിക്കൂ എന്ന സത്യം ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു.
ദിനാചരണത്തിൻ്റെ ഭാഗമായി നേമം,പേട്ട, ശാസ്തമംഗലം, കല്ലിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തകർ വീടുകളിലും പൊതുസ്ഥലങ്ങളിലും ഫലവൃക്ഷ തൈകൾ നട്ടു. കുഴിതാലച്ചലിൽ വാർഡ് മെമ്പർ ശ്രീമതി രാജലക്ഷ്മിയുടെ നേതൃത്വത്തിൽ മഹിളാ പരിസ്ഥിതി പ്രവർത്തകർക്ക് ഭൗമദിന സന്ദേശവും പ്രകൃതി സംരക്ഷണത്തേപ്പറ്റിയും ആരോഗ്യ ഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോക്ടർ രഘു ബോധവൽകരണ പ്രഭാഷണം നടത്തി. അതിനോടൊപ്പം ലഹരിയുടെ ദോഷവശങ്ങളേക്കുറിച്ചുള്ള അവരുടെ സംശയങ്ങൾക്ക് ഡോക്ടർ വിശദീകരണം നൽകി, പ്രതിരോധ മാർഗ്ഗങ്ങളെപ്പറ്റിയും സംസാരിച്ചു
പെട്രോൾ ഡീസൽ വാഹനങ്ങൾ ഉപയോഗിക്കാതെ പ്രവത്തകർ സൈക്കിളിൽ യാത്ര ചെയ്തു. രാത്രി 8 മണി മുതൽ 9 വരെ വീടുകളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കുകയും ചെയ്തു .
ഡോക്ടർ രഘു
ആരോഗ്യഭാരതി