1/3/23
തിരുവനന്തപുരം :വെള്ളാനയായി യുവജന കമ്മീഷൻ. 6വർഷം കൊണ്ട്ചിന്ത ജെറോമിന് ശമ്പളം മാത്രം 67.37ലക്ഷം നൽകി.
ജീവനക്കാരുടെ ശമ്പളത്തിനും അംഗങ്ങളുടെ ഓണറേറിയത്തിനുമായി ഒരു കോടിയും ഓഫീസ് ചെലവുകള്‍ക്കായി 14.27 ലക്ഷവും ചെലവഴിച്ചു.
2021-22ല്‍ കമ്മിഷന്‍ അധ്യക്ഷയ്ക്കും ഓഫീസ് ആവശ്യങ്ങള്‍ക്കുമായി എടുത്ത കാറുകളുടെ വാടകയായി നല്‍കിയത് 22.66 ലക്ഷം രൂപയാണ്. രണ്ട് ടേമിലായി ആറു വര്‍ഷമായി കമ്മിഷന്‍ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ചിന്ത ജെറോം 67.37 ലക്ഷം രൂപയാണ് ശമ്പളമായി കൈപ്പറ്റിയത്. സിറ്റിംഗ് ഫീസായി 52,000 രൂപയും യാത്രാ അലവന്‍സായി 1.26 ലക്ഷം രൂപയും ന്യൂസ് പേപ്പര്‍ അലവന്‍സായി 21,990 രൂപയും നല്‍കി. ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് കരാര്‍ വാഹനമാണ് ഉപയോഗിക്കുന്നത്.