ഡ്രൈവറില്ലാ കാര്‍ കേരളത്തില്‍1 min read

ഡ്രൈവറില്ലാ കാറിനായി പ്രമുഖ വാഹന നിര്‍മാതാക്കളായ നിസാന്‍ കേരളത്തിലെത്തുന്നു

ഓട്ടോമൊബൈല്‍ മേഖലയില്‍ നിര്‍മിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭം കേരളത്തില്‍ നേരിട്ട് ആരംഭിക്കാന്‍ പ്രമുഖ വാഹന നിര്‍മാതാക്കളായ നിസാന്‍ കേരളത്തിലെത്തുന്നു. ഇതിനായി തിരുവനന്തപുരം ടെക്നോസിറ്റിയില്‍ 30 ഏക്കര്‍ സ്ഥലമാണ് ഡെവലപ്മെന്റ് ക്യാമ്ബസ് ആരംഭിക്കാന്‍ നിസാന് കൈമാറുവാന്‍ തീരുമാനിച്ചിരിക്കുന്നത്.ഇതോടെ കൂടുതല്‍ രാജ്യാന്തര കമ്ബനികള്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. കൂടാതെ,നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ് കാറുകളും ഇ-മൊബിലിറ്റിയും അനുബന്ധ സംരംഭങ്ങളും തുടങ്ങുന്നതാണ്.കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി വീശിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *