17/9/22
തിരുവനന്തപുരം :മാസ്റ്റർ ആദർശിനെ അറിയില്ലേ?.. ചെറുപ്രായത്തിൽ തന്നെ സമൂഹത്തിന്റെ അഭിവൃത്തിക്കായും, ഭാവി തലമുറക്കായും ഒട്ടനവധി ആശയങ്ങൾ സംഭാവനചെയ്തമിടുക്കൻ.അതിരുകൾക്കപ്പുറവും മലയാളി ആശയത്തിന്റെ പ്രസക്തി സമൂഹത്തിനാവശ്യമാണെന്ന് തെളിയിച്ച ഈ പ്ലസ് ടു കാരൻ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ കാത്തിരിക്കുകയാണ്.
ലഹരിയുടെ കുത്തൊഴുക്കിൽ സംസ്ഥാനത്തെ യുവത്വം ഒഴുകി പോകുന്നുവെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.യുവജനതയുടെ ശാപമായി, സമൂഹത്തിലെ വിപത്തായി ലഹരി മാറുന്നുവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഇതിനെ ശക്തമായി പ്രതിരോധിക്കാൻ സമൂഹം ഒറ്റകെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്കൂൾ തലം മുതൽ കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യാനും, ബോധവൽക്കരണം സംഘടിപ്പിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിക്കുമ്പോഴാണ് ആദർശ് മുൻപൊരിക്കൽ മുന്നോട്ട് വച്ച ആശയം ഓർത്തെടുത്തത്.
2019ൽ ആദർശ് മുന്നോട്ട് വച്ച ആശയം ഇതാണ്.
സ്കൂൾ തലങ്ങളിൽ മുഖ്യമന്ത്രിയുടെ ‘ദുരിതശ്വാസ നിധി ‘എന്നപേരിൽ ഒരു ബോക്സ് സ്ഥാപിച്ചാൽ ഇന്നത്തെ സാഹചര്യത്തിൽ അത് ഏറ്റവും നല്ലതാകും.കാരണം ഇന്ന് സ്കൂൾ പരിസരത്ത് തുച്ഛമായ പൈസക്ക് മയക്കുമരുന്നുകൾ ലഭിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.സ്കൂളിൽ ദുരിതശ്വാസ ബോക്സ് സ്ഥാപിച്ചാൽ കുട്ടികളുടെ കൈയിൽ കിട്ടുന്ന ചെറുതും, വലുതുമായ തുകകൾ ബോക്സിൽ നിക്ഷേപിക്കാനുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാകും. ഇത്തരം പ്രവർത്തികൾ നല്ലതാണെന്ന ബോധം കുട്ടികളിൽ ഉണ്ടാകുകയും ക്രമേണ അവർ നല്ലവഴിക്ക് സഞ്ചരിക്കാനും തുടങ്ങും. സ്കൂൾ തലം മുതൽ തുടങ്ങുന്ന ഈ പദ്ധതി കോളേജ് തലം വരെ വ്യാപിപ്പിക്കുകയും, നിയമ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമ മായി പ്രവർത്തിക്കുകയും ചെയ്താൽ കാല ക്രമേണ ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവ തലമുറയെ മാറ്റിയെടുക്കാനും സാധിക്കും.
ആദർശ് 8ആം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ തന്നെ ലഹരിക്കെതിരെ ശക്തമായ പോരാട്ടം ആദർശ് നടത്തിയിട്ടുണ്ട്. ലഹരി വിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ് സനൽ സബർമതിയോടും തന്റെ ആശയങ്ങൾ ആദർശ് പങ്കുവച്ചിട്ടുണ്ട്.
ആദർശിന് മുഖ്യമന്ത്രി യിൽ വിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ മുന്നിൽ ഈ ആശയം അവതരിപ്പിക്കുക എന്നത് ആദർശിന്റെ ലക്ഷ്യമാണ്. മുൻപ്
കേരളത്തിൽ നടപ്പിലാക്കി വിജയിപ്പിച്ച മണി ബോക്സ് പദ്ധതി ഡൽഹിയിലെ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്നതിനുള്ള പ്രോജക്റ്റ് ഡൽഹി ഗവൺമെന്റ് കൈമാറി, ലഹരിയുടെ ഉപഭോഗം കുറയ്ക്കുവാൻ സ്കൂൾ തലം മുതൽ നടപ്പിലാക്കേണ്ട കർമ്മ പദ്ധതികൾ നിർദ്ദേശിച്ച വിദ്യാർത്ഥി,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാമാസവും, പോസ്റ്റ് ഓഫിസ് വഴി ഒരു നിശ്ചിതസംഖ്യ മുടങ്ങാതെ ഇന്നും അയക്കുന്ന ഇന്ത്യയിലെ ഏക വിദ്യാർത്ഥി,ബെസ്റ്റ് ഓഫ് ഇന്ത്യ അവാർഡ് :
രാജീവ് ഗാന്ധി നാഷണൽ അവാർഡ് ;ഇന്ത്യ ഗവൺമെന്റിന്റെ, ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് നൽകുന്ന, അഭിമാനകരമായ ദേശീയ പുരസ്കാരമായ ഭാരത് സേവക് ബഹുമതി,
മുഖ്യമന്ത്രിയുടെ അഭിനന്ദന പത്രിക ;
മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊ. രവീന്ദ്രനാഥ്,
നിലവിലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ പ്രശംസ നേടിയ വിദ്യാർത്ഥി,
എട്ടാംക്ലാസിൽ
പഠിച്ചിരുന്ന സമയത്ത്
സംസ്ഥാനത്തെ മുഖ്യമന്ത്രിക്കു മുന്നിൽ ഒരു പ്രോജക്ട് അവതരിപ്പിക്കുകയും
ആ പ്രോജക്ട്
വിജയകരമായി
പൂർത്തീകരിക്കുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കുട്ടി എന്ന ബഹുമതിയും ആദർശ് സ്വന്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര -വ്ലാത്താങ്കര യിലെ പ്രവാസിയായ രമേശൻ നായരുടെയും, ആശ രമേശിന്റെയും മൂത്തമകനായ ആദർശ്നെയ്യാറ്റിൻകര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ആദർശിന്റെ ആശയങ്ങൾക്ക് അദ്ധ്യാപകരുടെയും,കുസൃതികാരിയായ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി അനുജത്തി അവന്തികയുടെയും, സുഹൃത്തുക്കളുടെയും ശക്തമായ പിന്തുണയുണ്ട്.