തിരുവനന്തപുരം: ഏപ്രിലിൽ ആരംഭിക്കുന്ന സെഷനിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ച് ആകാശ്. മെഡിക്കൽ, എൻജിനിയറിംഗ്, ഫൗണ്ടേഷൻ കോഴ്സുകളിൽ പ്രവേശിക്കുമ്പോൾ 90 ശതമാനം വരെ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്ന ഇൻസ്റ്റന്റ് അഡ്മിഷൻ കം സ്കോളർഷിപ്പിന് പുറമേ രക്തസാക്ഷികൾ, പ്രതിരോധ ഉദ്യോഗസ്ഥർ, തീവ്രവാദ ഇരകൾ എന്നിവരുടെ മക്കൾക്കും പ്രത്യേക കിഴിവുകളാണ് ആകാശ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു മണിക്കൂർ സമയമുള്ള ഐ എ സി എസ് ടി പരീക്ഷ പ്രത്യേക തിയ്യതികളിൽ രാവിലെ 10നും രാത്രി എട്ടിനും ഇടയിൽ ഓൺലൈനായി എഴുതി ലഭിച്ച സ് കോളർഷിപ്പിന് അനുസരിച്ച് ഫീസിളവിലൂടെ പ്രവേശനം നടത്താനാവും. എട്ടിനും പന്ത്രണ്ടാം ക്ലാസിനും ഇടയിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഐ എ സി എസ് ടി പരീക്ഷ എഴുതാനാവുക. മെഡിക്കൽ, എൻജിനിയറിംഗ് ഫൗണ്ടേഷൻ കോഴ്സുകൾക്ക് പ്രവേശനത്തിന് ഐ എ സി എസ് ടി പരീക്ഷയിലെ സ്കോളർഷിപ്പ് ഉപയോഗപ്പെടും.
രക്തസാക്ഷികളുടെ മക്കൾക്ക് 100 ശതമാനം വരെയാണ് ആകാശ് ഫീസ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിരോധ ഉദ്യോഗസ്ഥരുടേയും തീവ്രവാദ ഇരകളുടേയും മക്കൾക്ക് ഐ എ സി എസ് ടി സ്കോറുകളിൽ ലഭിക്കുന്ന സ് കോളർഷിപ്പിനോടൊപ്പം 10 ശതമാനം അധിക കിഴിവും ആകാശ് നൽകും. 2014 മതുൽ മുക്കാൽ ലക്ഷം വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അർഹരായിട്ടുണ്ട്.
ഇന്ത്യയിലുടനീളമുള്ള വിദ്യാർഥികൾക്ക് ഫലപ്രദമായ വിദ്യാഭ്യാസ അവസരങ്ങൾ നൽകാൻ ആകാശ് പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് ബിസിനസ് ഓഫിസർ അനൂപ് അഗർവാൾ പറഞ്ഞു.
2024-04-02