ചന്ദ്രന്റെ രൂപത്തിലൊരു ആഡംബര റിസോര്‍ട്ട് : ദുബായിയിൽ വീണ്ടും വിസ്മയ നിര്‍മിതി വരുന്നു;1 min read

ചന്ദ്രനിലെത്തുന്ന നാലാമത്തെ രാജ്യമായി ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കുകയാണ് ഇന്ത്യ. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയാഘോഷങ്ങള്‍ ഇതുവരെ  കെട്ടടങ്ങിയിട്ടില്ല.

 കനേഡിയൻ ആര്‍ക്കിടെക്ചറല്‍ സ്ഥാപനമായ ‘മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്സ്’ നിർമ്മിതിയിലൂടെ  ചന്ദ്രനെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

വിസ്മയനിര്‍മിതികള്‍ക്ക് പ്രശസ്തമായ ദുബായിലാണ് ചന്ദ്രന്റെ രൂപത്തിലുള്ള ലക്ഷ്വറി റിസോര്‍ട്ട് ഒരുങ്ങുന്നത്. സന്ദര്‍ശകര്‍ക്ക് ഭൂമിയില്‍വെച്ച്‌ തന്നെ ബഹിരാകാശ വിനോദസഞ്ചാരത്തിന്റെ അനുഭവം നല്‍കുക എന്നതാണ് ഈ നിര്‍മിതിക്ക് പിന്നിലെ ലക്ഷ്യം.

പൂര്‍ണ ഗോളാകൃതിയിലാണ് ഈ കെട്ടിടം നിര്‍മിക്കുക. ചന്ദ്രോപരിതലം പോലെ തോന്നിപ്പിക്കുന്ന വിധത്തിലുള്ള പുറംഭാഗമാണ് ഇതിന്റെ പ്രധാന സവിശേഷത. 735 അടിയായിരിക്കും ഇതിന്റെ ഉയരം. 48 മാസങ്ങള്‍ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. 40,000 കോടി രൂപയാണ് ഇതിന് ചിലവ് വരിക. ഇതിന് ‘മൂണ്‍ ദുബായ്’ എന്ന് പേര് നല്‍കാനും ആലോചനയിലുണ്ട്.

300 പ്രൈവറ്റ് റെസിഡൻസുകളും കെട്ടിടത്തില്‍ ഒരുക്കുന്നുണ്ട്. സ്പാ, വെല്‍നെസ് ഏരിയ, ഇവന്റ് സ്പേസ്, നൈറ്റ് ക്ലബ്ബ്, ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസ് ഏരിയ, ലോഞ്ച് എന്നിവയുമുണ്ടാകും. പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ട്രാക്കിലൂടെ റിസോര്‍ട്ടിന്റെ ഉള്‍വശം കാണാനായി മൂണ്‍ ഷട്ടിലുമുണ്ടാകും. ബഹിരാകാശ പര്യവേഷണത്തിന്റെ അനുഭവം സന്ദര്‍ശകര്‍ക്ക് നേരിട്ട് അനുഭവിക്കാനായി ലൂണാര്‍ സര്‍ഫസ് സ്റ്റിമുലേഷനുമുണ്ടാകുമെന്നും അറിയിക്കുന്നു.

പ്രതിവര്‍ഷം 1.8 ബില്ല്യണ്‍ ഡോളര്‍ വരുമാനമാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 10 മില്ല്യണ്‍ സന്ദര്‍ശകര്‍ മൂണ്‍ റിസോര്‍ട്ട് ആസ്വദിക്കാൻ എത്തുമെന്നും നിര്‍മാതാക്കള്‍ കരുതുന്നതായാണ് റിപ്പോർട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *