12/9/23
തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 73 ആം ജന്മദിനമായ സെപ്തംബർ 17 മുതൽ ഒക്ടോബർ 2 ഗാന്ധിജയന്തി വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പ്രദർശി നി സംഘടിപ്പിക്കുന്നു. ‘ദൃശ്യം നരേന്ദ്രം’എന്നപേരിൽ 14 ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം അരബിന്ദോ കൾച്ചറൽ സൊസൈറ്റിയാണ് സംഘടിപ്പിക്കുന്നത് . നരേന്ദ്രമോദിയുടെ ജീവിതവും, പ്രവർത്തനവും അടങ്ങുന്ന പ്രദർശിനി , വീഡിയോ പ്രദർശനം , സെമിനാറുകൾ , ക്വിസ് മത്സരം , ചിത്രരചന , ദേശഭക്തി ഗാന മത്സരം , കലാപരിപാടികൾ തുടങ്ങിയവയും പ്രദർശിനിയിൽ ഉണ്ടാകും