24/3/23
തിരുവനന്തപുരം :ആരോഗ്യം സമ്പത്താണെന്ന സന്ദേശം പകർന്ന് നൽകി ആരോഗ്യഭാരതി -മെഡിട്രിന മെഡിക്കൽ ക്യാമ്പ്. വെള്ളായണി ക്ഷേത്രത്തിലെ അശ്വതി പൊങ്കാലയോടാനുബന്ധിച്ചാണ് ആരോഗ്യഭാരതിയും, പട്ടം മെഡിട്രിന ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ചത്.
രോഗനിർണയം, ചികിത്സ രീതികൾ ഇവ പൊതുജങ്ങൾക്ക് നൽകുന്നതിനായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഡോ . അച്യുത്,. വിപിൻ,അഞ്ചു സജു, കൃഷ്ണകുമാർ,എം.രാജ, ആരോഗ്യഭാരതി കാര്യകർത്താക്കളായ ഡോ. രഘു,വെള്ളായണി അഭിലാഷ്,ഹരികുമാർ, വേണുഗോപാൽ,ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി.