1888-ൽ കൊല്ലം പരവൂർ വള്ളിമൂട്ടിൽ ഭഗവതി വൈദ്യരുടെ മകനായി ജനിച്ചു. പിതാവ് ആയർവ്വേദത്തിലും ഗണിതശാസ്ത്രത്തിലും അവഗാഹം നേടിയ പണ്ഡിതവര്യനായിരുന്നു.പരവൂർ വി.കേശവനാശാൻ നീലകണ്ഠൻ വൈദ്യരുടെ അമ്മാവനായിരുന്നു. വൈരവൻ വൈദ്യർ മാതാമഹനുമായിരുന്നു.പ്രാഥമിക വിദ്യാഭ്യാസം പരവൂർ കേശവനാശാൻ്റെ അടുത്തു നിന്നു തന്നെ ആയിരുന്നു.അതിനു ശേഷം മദ്രാസിൽ പണ്ഡിറ്റ് ഗോപാലചാലു നടത്തിവന്നിരുന്ന എസ്.കെ. പി.ഡി.ആയുർവേദ കോളേജിൽ ചേർന്നു.പഠിച്ചു.പരീക്ഷ പാസ്സായി മദ്രാസിൽ നിന്നും മടങ്ങിയെത്തിയശേഷം 1913-ൽ തിരുവിതാംകൂർ സർക്കാർ പത്മനാഭപുരത്ത് ഗ്രാൻ്റ് വൈദ്യനായി നിയമിതനായി. നീലകണ്ഠൻ വൈദ്യൻ്റെ ചികിത്സാ പാടവം പെട്ടെന്നു തന്നെ അദ്ദേഹത്തിനു ജനസമ്മതി നേടിക്കൊടുത്തു.പത്മനാഭപുരം കോട്ടയുടെ പ്രധാന കവാടത്തിനു അഭിമുഖമായിരുന്നു. വൈദ്യശാല.പല പ്രാവശ്യം ആണറ്റി ബഞ്ച് മജിസ്ട്രേട്ടായും, പഞ്ചായത്ത് കോർട്ട് ജഡ്ജിയായും തെരഞ്ഞെടുത്തു.12 വർഷം കഴിഞ്ഞു ഫസ്റ്റു ഗ്രേഡ് ഗവൺമെൻ്റ് ഗ്രാൻ്റ് -ഇൻ-എയ്ഡ് വൈദ്യനായി ഉയർത്തി.1925-ൽ നാഗർകോവിലിലേയ്ക്ക് നിയമിച്ചു.പ്രമോഷനും, സ്ഥലം മാറ്റവും വന്നപ്പോൾ പത്മനാഭപുരം മുൻസിപ്പൽ കൗൺസിൽ അദ്ദേഹത്തിന് യോഗ്യതാ സർട്ടിഫിക്കറ്റും സ്വർണ്ണമാലയും വാച്ചും നല്കി ആദരിച്ചാണ് യാത്ര അയച്ചത്. അദ്ദേഹം നാഗർകോവിലിൽ ജോലി ചെയ്യുന്ന കാലത്താണ് ‘ശ്രീ കേരളകല്പം ആയുർവേദ ആശൂപത്രി ആൻറ് ഫാർമസി” എന്ന ബൃഹത്തായ സ്ഥാപനത്തിന് രൂപം നല്കിയത്.തിരുനൽവേലി, തൂത്തുക്കുടി എന്നീ സ്ഥലങ്ങളിൽ വൈദ്യശാലയുടെ ശാഖകൾ സ്ഥാപിതമായി. അദ്ദേഹത്തിൻ്റെ ചികിത്സാ സാമർത്ഥ്യത്തെക്കുറിച്ചുള്ള കീർത്തി തിരുവിതാംകൂറിൽ പരന്നു. നീലകണ്ഠൻ വൈദ്യരുടെ വിജയത്തിനുള്ള പ്രധാന കാരണം രോഗനിദാനം കണ്ടു പിടിക്കുന്നതിലുള്ള അദ്ദേഹത്തിൻ്റെ കഴിവായിരുന്നു. തൻ്റെ ഫാർമസിയിൽ തയ്യാറാക്കിയ ഔഷധങ്ങൾ നല്കി രോഗം സുഖപ്പെടുത്തും.തിരുവനന്തപുരം ആയൂർവേദ കോളേജിൽ നിന്നും വൈദ്യകലാനിധി പാസായ നിരവധി വൈദ്യൻമാർ പ്രായോഗിക പരിജ്ഞാനം നേടുന്നതിന് അദ്ദേഹത്തോടൊപ്പം താമസിച്ച് പഠിച്ചിരുന്നു. “ദേവാമൃതം ” എന്ന നീലകണ്ഠൻ വൈദ്യരുടെ പേറ്റൻ്റ് ഔഷധം അക്കാലത്ത് പ്രചുരപ്രചാരം നേടിയിരുന്നു.ശുദ്ധമായ ഔഷധങ്ങൾ നിർമ്മിക്കുന്നതിൽ നിഷ്കർഷ പാലിച്ചിരുന്ന അദ്ദേഹത്തിന് ഔഷധ നിർമാണ രംഗത്ത് വിലപ്പെട്ട അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ ആദ്യ മെഡിക്കൽ കൗൺസിൽ അംഗം, ആയൂർവേദ പരിഷ്കരണ കമ്മിറ്റി മെമ്പർ, ആയൂർവേദ പരീക്ഷാ ബോർഡ് മെമ്പർ, ആയൂർവേദ കോളേജിലെ പരീക്ഷകൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു.തിരുവിതാംകൂറിലെ പ്രമുഖ കയർ വ്യവസായി ആണ്ടിയറകൃഷ്ണൻ മുതലാളിയുടെ ഭാഗിനേയിനാരായണി ആയിരുന്നു. അദേഹത്തിൻ്റെ ഭാര്യ. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാലായി റിട്ടയർ ചെയ്ത ഡോ.എൻ.രാധാകൃഷ്ണൻ (Late) മകനും ,ഏക മകൾ സരോജിനി (Late)യെ പ്രമുഖ അഡ്വക്കേറ്റും ,ശ്രീമൂലം അസംബ്ലി അംഗം, തിരുവിതാംകൂർ ,തിരു-കൊച്ചി നിയമസഭയിൽ അംഗമായിരുന്ന Adv.പരവൂർ പി. കുഞ്ഞുകൃഷ്ണനാണ് വിവാഹം കഴിച്ചത്. നീലകണ്oൻ വൈദ്യരുടെ സഹോദരനാണ് റിട്ട. ഡിവിഷൻ പേഷ്ക്കാർ ബി.പരമു … 22.02.1955-ൽ ബി. നീലകണ്ഠൻ വൈദ്യൻ അന്തരിച്ചു.