മുട്ടയെ ചിലർ കൊളസ്ട്രോളിന്റെ പേരില്‍ കുറ്റപ്പെടുത്തും. ഹൃദ്രോഗം, മുഖക്കുരു എന്നിവയ്ക്കൊക്കെ കാരണക്കാരനല്ലേ എന്നും ചിലർ ചോദിക്കും.
ഇങ്ങനെ മുട്ടയെ ചൊല്ലി തര്‍ക്കങ്ങളും വാദങ്ങളും പ്രതിവാദങ്ങളും നിറഞ്ഞു നില്ക്കുമ്പോൾ അറിയേണ്ടേ മുട്ട ഗുണമുള്ളതാണോ അല്ലയോ എന്ന്. ഒരുസംശയവും വേണ്ട, മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. ഓരോരുത്തരുടേയും ആരോഗ്യസ്ഥിതി അനുസരിച്ച് ഇത് കഴിക്കണമെന്നുമാത്രം.
ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീൻ ഓരോ വ്യക്തിയുടേയും ഉള്ളില്‍ എത്തേണ്ടതുണ്ട്. അതിനായി നാം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒന്നാണ് മുട്ട. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും ദഹനപ്രക്രിയ ശരിയായി നടക്കാനും ശരീരഭാരം കുറയ്ക്കാനും നല്ലതാണ്.
ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണ് മുട്ട. വിറ്റാമിന്‍-എ, ബി, ഇ, ബി-12, റൈബോഫല്‍വിന്‍, കാത്സ്യം, ഫോസ്ഫറസ്, ലെസിതിന്, ഇരുമ്ബ്, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ആരോഗ്യസംരക്ഷണത്തിനാവശ്യമായ എല്ലാം മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
മുട്ടയിലെ വിറ്റാമിന്‍ എ, ബി -12, സെലിനിയം എന്നിവ രോഗപ്രതിരോധവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തെ സഹായിക്കുന്ന പോഷകങ്ങളാണ്. ല്യൂട്ടിനും സിയാക്സാന്തിനും പ്രായമാവുമ്ബോഴുള്ള കാഴ്ച്ചക്കുറവിന് പ്രധാന കാരണമായ മാക്യുലര്‍ ഡീജനറേഷന്‍ തടയാന്‍ സഹായിക്കുന്നു. ഇതോടൊപ്പമുള്ള മറ്റ് വിറ്റാമിനുകള്‍ നല്ലകാഴ്ചശക്തിക്ക് സഹായകമാകുന്നഒന്നാണ്.
എല്ലുകളുടെയും മാംസപേശികളുടെയും വികാസത്തിന് സഹായിക്കുന്ന പ്രോട്ടീന്റെ നിറകുടമാണ് മുട്ട. നാടന്‍ മുട്ടയോ വെള്ളമുട്ടയോ ഏതാണ് നല്ലതെന്ന് ചോദിച്ചാല്‍ നാടന്‍ മുട്ട എന്നാകും ഉത്തരം. എന്നാല്‍ വെള്ളമുട്ട കഴിക്കുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല എന്നുള്ളതും ശരിയാണ്
നാടന്‍ മുട്ട നമ്മുടെ വീടുകളില്‍ വളര്‍ത്തുന്ന കോഴികളില്‍ നിന്ന് കിട്ടുന്നതാണ്. കൃത്രിമമായ ആഹാരമൊന്നും കഴിക്കാതെ കോഴി ഇടുന്ന മുട്ടയായതിനാലാണ് അത് ഗുണമുള്ളതാണെന്ന് പറയുന്നത്. കോഴി കഴിക്കുന്ന ഭക്ഷണമനുസരിച്ചാണ് മുട്ടയുടെ ഗുണങ്ങള്‍ വ്യത്യാസപ്പെടുന്നത്. കൃത്രിമ ആഹാരം നല്കി വളര്‍ത്തുന്ന കോഴികളുടെ മുട്ട ചില സന്ദര്‍ഭങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാവുന്നതാണ് എന്ന് ചില സംശയങ്ങളും ഉണ്ട്.