പ്രമേഹമുള്ളവര്‍ക്ക് മുന്തിരി കഴിക്കുന്നത് കൊണ്ട് ഗുണമോ ദോഷമോ?1 min read

പ്രമേഹം  ഇന്ന്  ലോകത്ത് ഭൂരിഭാഗം മധ്യവയസ്‌ക്കരെയും ബാധിക്കുന്ന ഒരു പ്രധാന ആശങ്കയാണ് . ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്റെ (ഐഡിഎഫ്) റിപ്പോര്‍ട്ട് അനുസരിച്ച്‌, ഏകദേശം 537 ദശലക്ഷം മുതിര്‍ന്നവര്‍ക്ക് പ്രമേഹമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.

ഇത് 2030 ഓടെ ഇനിയും ഉയര്‍ന്ന് 643 ദശലക്ഷമായി മാറുമെന്ന് പ്രവചിക്കപ്പെടുന്നു. പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. പാൻക്രിയാസ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതില്‍ പരാജയപ്പെടുമ്ബോഴോ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ഇൻസുലിൻ നന്നായി ഉപയോഗിക്കാതിരിക്കുമ്ബോഴോ ആണ് ഈ രോഗാവസ്ഥ ഉടലെടുക്കുന്നത്.

പ്രമേഹമുള്ളവര്‍ ഉയര്‍ന്ന കലോറി അല്ലെങ്കില്‍ മധുരമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാൻ വിദഗ്ധര്‍ നിർദ്ദേശിക്കുന്നത് അതുകൊണ്ടാണ്. എന്നാല്‍, പ്രമേഹമുള്ളവര്‍ക്ക് ഇടയില്‍ മുന്തിരിയെ ചൊല്ലി പല സംവാദങ്ങളും എപ്പോഴും നടക്കാറുണ്ട്. പ്രമേഹമുള്ളൊരാള്‍ക്ക് മുന്തിരി കഴിക്കാമോ എന്നതാണ് എല്ലാവരുടെയും സംശയം ചോദ്യം?. മുന്തിരിയില്‍ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിൻ സി, പൊട്ടാസ്യം, അവശ്യ പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിൻ സിയുടെയും കേന്ദ്രമാണ് മുന്തിരി. യുഎസ്ഡിഎ പ്രകാരം 100 ഗ്രാം മുന്തിരിപ്പഴത്തില്‍ 3.6 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മുന്തിരിയിലെ ഉയര്‍ന്ന ആന്റിഓക്സിഡന്റ് ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് സഹായിക്കുന്നു. മുന്തിരി, സന്ധി വേദനകള്‍ ഒഴിവാക്കാൻ സഹായിച്ചേക്കാമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്.

യുഎസ്ഡിഎ ഡാറ്റ പ്രകാരം 100 ഗ്രാം മുന്തിരിപ്പഴത്തില്‍ 196 മി.ഗ്രാം പൊട്ടാസ്യം കാണപ്പെടുന്നുണ്ട്. അവയിലെ ഉയര്‍ന്ന പൊട്ടാസ്യം ഉള്ളടക്കവും കുറഞ്ഞ അളവിലുള്ള സോഡിയവും നിര്‍ജലീകരണം തടയാൻ സഹായിക്കുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *