2/3/23
കൊച്ചി :മാർച്ച് 6 ന് കാലാവധി അവസാനിക്കുന്ന കാലിക്കറ്റ് സർവകലാശാല സെനറ്റിന് പകരമുള്ള സെ നറ്റ് രൂപീകരണ നടപടികൾ ജൂൺ 30ന് മുമ്പ് പൂർത്തിയാക്കണമെന്നും, അതുവരെ യൂണിവേഴ്സിറ്റി നിയമപ്രകാരം താൽക്കാലിക സംവിധാനം ചാൻസലർക്ക് കൈക്കൊള്ളാമെന്നും ഹൈക്കോടതി ജസ്റ്റിസ്. സതീഷ് നൈനാൻ ഉത്തരവിട്ടു.
സർക്കാരാണ്, താൽക്കാലിക ഭരണ സമിതി രൂപീകരിക്കേണ്ടതെന്ന സർവ്വകലാശാലയുടെ വാദം കോടതി അംഗീകരിച്ചില്ല.
സെനറ്റ് തിരഞ്ഞെടുപ്പ് ഉടനടി നടത്താൻ വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകണമെന്നും അതേവരെ താൽക്കാലിക സംവിധാനം യൂണിവേഴ്സിറ്റി നിയമപ്രകാരം ചാൻസർ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ:ഷിബി.എം. തോമസ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ചാൻസലർ, വൈസ് ചാൻസർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജ്ജി ഫയൽ ചെയ്തത്.
ഹർജിക്കാരന് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.