21/2/23
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സിൻഡിക്കേറ്റ്, സെനറ്റ് എന്നിവയുടെ കാലാവധി മാർച്ച് 6 അവസാനിക്കുന്നതിനാൽ താൽക്കാലിക സിൻഡിക്കേറ്റും സെനറ്റും രൂപീകരിക്കാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ആക്ട് അനുസരിച്ചുള്ള അധികാരം പ്രയോഗിക്കാൻ ചാൻസലർക്ക് നിർദ്ദേശം നൽകണമെന്നും ജനാധിപത്യം രീതിയിൽ യൂണിവേഴ്സിറ്റി നിയമപ്രകാരം തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറും കോഴിക്കോട് ദേവഗിരി കോളേജിലെ അസോസിയേറ്റ് പ്രൊഫസറുമായ സിബി എം തോമസ് ആണ് ഹർജി നൽകിയത്
സെനറ്റ് തിരഞ്ഞെടുപ്പ് നടത്താതിരിക്കുന്നത് ബോധപൂർവമാണ്.സെനറ്റ് തിരഞ്ഞെടുപ്പ് വൈകിയതിന് പൂർണ ഉത്തരവാദി വൈസ് ചാൻസലറാണ് .
സെനറ്റ് തിരഞ്ഞെടുപ്പ് യൂണിവേഴ്സിറ്റിയിൽ ഇതുവരെ യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല
ഇടതുപക്ഷ അനുഭാവികളെ മാത്രം ഉൾക്കൊള്ളിച്ച് താൽക്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാൻ സർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്. അതിനായി ഈ മാസം 27ന് ചേരുന്ന നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബില്ലിന് അനുവാദം ആവശ്യപ്പെട്ടുകൊണ്ട് ഗവർണർക്ക് സർക്കാർ കത്തു നൽകിയിട്ടുണ്ട്. അതിനിടക്കാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുള്ളത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ചട്ടമനുസരിച്ച് സെനറ്റിന്റെയോ സിൻഡിക്കേറ്റിന്റെയോ കാലാവധി അവസാനിക്കുകയാണെങ്കിൽ അത് പുനഃസംഘടിപ്പിക്കാൻ ചാൻസലർക്ക് മാത്രമാണ് അധികാരം. ഈ അധികാരം ചാൻസിലറിൽ നിന്നും ഒഴിവാക്കാനാണ് പുതിയ ഭേദഗതി ബില്ല് സർക്കാർ കൊണ്ടുവരുന്നത്.
ഈ താൽക്കാലിക സിൻഡിക്കേറ്റിന് രണ്ടുവർഷം വരെ തുടരാം.വിദ്യാഭ്യാസ വിചക്ഷണരെ മാത്രം ഉൾക്കൊള്ളിച്ച്
സിൻഡിക്കേറ്റ് രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു
ഹർജിയിൽ യൂണിവേഴ്സിറ്റിക്കും ചാൻസലറും നോട്ടീസ് അയക്കാൻ കോടതി നിർദ്ദേശിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. ഹർജിക്കാരന് വേണ്ടി സീനിയർ അഡ്വക്കേറ്റ് ജോർജ്ജ് പൂന്തോട്ടം ഹാജരായി