‘ബിജെപിയുമായി ചേര്‍ന്ന് പോകാനാകില്ല’;അതൃപ്തി ദേവഗൗഡയെ അറിയിച്ച് ജെഡിഎസ് കേരള ഘടകം1 min read

തിരുവനന്തപുരം  : ജെഡിഎസ് കേരളഘടകം ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തില്‍ ചേരുന്നില്‍ എച്ച്.ഡി ദേവെഗൗഡയെ അതൃപ്തി അറിയിച്ചു  . ഒരു കാരണവശാലും ബിജെപിയുമായി ചേര്‍ന്നു പോകില്ലെന്ന് മാത്യു ടി തോമസ് വ്യക്തമാക്കി. സംസ്ഥാന ഘടകത്തിന്റെ വികാരം ദേവെഗൗഡ ഉള്‍ക്കൊണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

നേരത്തെ 2006 ലും ജെഡിഎസ്, എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു. അപ്പോഴും കേരളഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തമായി നില്‍ക്കുകയായിരുന്നു. അതേ നിലപാട് ഇത്തവണയും തുടരുന്നുവെന്ന സൂചനയാണ് കേരളഘടകം നല്‍കുന്നത് തന്നെ . ഏഴാം തിയതി ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് ഇപ്പോൾ  പ്രതീക്ഷിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ എച്ച്.ഡി കുമാരസ്വാമി ഡല്‍ഹിയിലെത്തി കണ്ടതിന് പിന്നാലെയാണ് ജെഡിഎസിനെ എന്‍ഡിയിലേയ്ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ സ്വാഗതം ചെയ്തത്. ഇതേത്തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ച് മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ജെഡിഎസും ബിജെപിയും അടുക്കുകയുണ്ടായത്.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയാണ് സഖ്യ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത്. എന്‍ഡിഎ വിപുലീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടും നിലനില്‍പ്പിന് മറ്റു വഴികളില്ലെന്ന ജെഡിഎസിന്റെ ബോധ്യവും സഖ്യ നീക്കത്തേ  യാഥാര്‍ഥ്യമാക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *