യൂണിവേഴ്സിറ്റിക്ക് UGC അംഗീകാരമില്ല ;വിദ്യാർത്ഥികളുടെ ഭാവി തുലസിൽ ,സുപ്രീംക്കോടതി വിധിയിൽ പ്രതീക്ഷയർപ്പിച്ച് വിദ്യാർത്ഥികൾ1 min read

തിരുവനന്തപുരം :അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ വിദൂര വിദ്യാഭ്യാസ കോഴ്സ് പഠിച്ച വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ. 2015 മുതൽ 2022 വരെ അണ്ണാമലൈ യൂണിവേഴ്‌സിറ്റി യ്ക്ക് യൂജിസി അംഗീകാരം ഇല്ല എന്ന്  2022 മാർച്ചിൽ യൂജിസി പബ്ലിക് നോട്ടീസ് ഇറക്കി.ഇതോടെയാണ് അതുവരെ പഠിച്ച വിദ്യാർത്ഥികൾ ത്രിശങ്കു സ്വർഗത്തിലായത്.

അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്നും വിദൂര വിദ്യാഭ്യാസ കോഴ്സ് പഠിച്ച്  കേരളത്തിൽ PSC ,  റെയിൽവേ ,UPSC  റാങ്ക് ലിസ്റ്റിൽ വന്ന നിരവധി പേരുടെ ജോലി നഷ്ട പെടുന്ന സാഹചര്യം ഉണ്ടായി.ഇതിനെതിരെ കോടതിയെ സമീപ്പിച്ച വിദ്യാർത്ഥികൾക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതിയിൽ നിന്നും ഡിഗി കോഴ്സുകൾക്ക് അംഗീകാരം ഉണ്ടെന്ന വിധി ലഭിച്ചു .എന്നാൽ മദ്രാസ് ഹൈക്കോടതി യുടെ  വിധി യൂജിസി അംഗീകരിച്ചില്ല. വിധിയ്ക്ക് എതിരെ യൂജിസി സുപ്രീം കോടതിയിൽ അപ്പീൽ നൽകി. അതോടെ ugc നിലപാടിനെതിരെ അണ്ണാമലൈ യൂണിവേഴ്‌സിറ്റി യിലെ വിദ്യാർത്ഥികൾ മദ്രാസ് ഹൈക്കോടതിയിലും സുപ്രീം കോടതി യിലും കേസ് ഫയൽ ചെയ്തു.യൂജിസി വെബ്സൈറ്റിൽ വിദൂര വിദ്യാഭ്യാസ ഡിഗ്രി അംഗീകരിക്കണമെന്നും, അത്  വെബ്സൈറ്റിൽ പബ്ലിക് നോട്ടീസായി രേഖപെടുത്തണം എന്നാണ് വിദ്യാർത്ഥികൾ ഹർജിയിൽ ആവശ്യപ്പെടുന്നത്.

സ്വന്തം നാട്ടിലെ കോളേജുകളിൽ റഗുലർ ക്ലാസ്സിൽ പഠിക്കാൻ സാധിക്കാതെയും, പഠനവും, ജോലിയും ഒരുപോലെ കൊണ്ടുപോകുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് അന്യ സംസ്ഥാന യൂണിവേഴ്സിറ്റികൾ നടത്തുന്ന ഇത്തരം കോഴ്സുകളിൽ പ്രവേശിക്കുന്നത്. ആദ്യഘട്ടങ്ങളിൽ ugc അംഗീകരിക്കുകയും, പെട്ടന്ന് അംഗീകാരം നഷ്ടപെടുകയും ചെയ്യുമ്പോൾ വിദ്യാർത്ഥികളുടെ ഭാവിയാണ് അവതാളത്തിലാകുന്നത്. ഇത്തരം യൂണിവേഴ്സിറ്റികളിൽ നിന്നും പഠിച്ചിറങ്ങി ജോലിയിൽ പ്രവേശിച്ച പലർക്കും ugc തീരുമാനം വിലങ്ങുതടിയായി ഭവിക്കുകയാണ്. സുപ്രീംക്കോടതിയിൽ നിന്നും അനുകൂലമായ വിധി ഉണ്ടായാൽ മാത്രമേ വിദ്യാർത്ഥികൾക്ക് ഭാവിയെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കുകയുള്ളൂ. മാനുഷിക മൂല്യങ്ങളും, ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ ജീവിതം ചോദ്യചിഹ്നമായി മാറാനുള്ള സാഹചര്യവും പരിഗണിച്ച് സുപ്രീംകോടതിയിൽ നിന്നും അനുകൂലവിധി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.

Leave a Reply

Your email address will not be published. Required fields are marked *