നൂറോളം പേർ സി.പി.ഐ ൽ ചേർന്നു1 min read

തിരുവനന്തപുരം: വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്നും പനത്തുറ പ്രശാന്തൻ്റയും, രശ്മി മനോജിൻ്റെയും നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ സിപിഐയിൽ ചേർന്നു. പാച്ചല്ലൂർ കയർ സംഘം ആനത്തലവട്ടം ആനന്ദൻ ഹാളിൽ നടന്ന സ്വീകരണ യോഗം സി പി ഐ
ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കൗൺസിലർ പനത്തുറ പി. ബൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി അരുൺ. കെ.എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. എസ്. മധുസൂദനൻ നായർ, വെങ്ങാനൂർ ബ്രറ്റ്, ജില്ലാ കൗൺസിൽ അംഗം വി. എസ്. സുലോചനൻ, നേമം മണ്ഡലം സെക്രട്ടറി പാപ്പനംകോട് അജയൻ, കാലടി പ്രേമചന്ദ്രൻ, എം എസ്. സുജിത്ത്, മുജീബ് റഹ്മാൻ, കാലടി ശശികുമാർ ,പ്രതാപ് സിംഗ്, കെ.ഗോപാലകൃഷ്ണൻനായർ എന്നിവർ പ്രസംഗിച്ചു. തിരുവല്ലം ലോക്കൽ കമ്മിറ്റി സെക്രട്ടറി വെള്ളാർ സാബു സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി എം.എ.രാജേഷ്കുമാർ കൃതഞ്ജതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *