ഡോ. മാളവികയുടെ ‘A day old Woes and Vices ‘നാളെ പ്രകാശിതമാകും, ലഭിക്കുന്ന വരുമാനം ജനറൽ ഹോസ്പിറ്റലിലെ 9ആം വാർഡ്കാർക്ക് വേണ്ടി വിനിയോഗിക്കുമെന്ന് ഡോ. മാളവിക1 min read

“A Day Old Woes and vices..

ഡോ. മാളവിക ആർ.ജെ.താൻ പിന്നിട്ട വഴികളിൽ എവിടെയോ കണ്ട കാഴ്ച്ചകളുടെ ചെറു പീലികൾ കോർത്തിണക്കിയ കവിതകൾ നാളെ പ്രകാശിതമാകുന്നു. വെറുമൊരു പുസ്തകം എന്നതിലല്ല പിതാവ് സഞ്ചരിച്ച സാമൂഹ്യ സേവനത്തിന്റെയും, കാരുണ്യ പ്രവർത്തനത്തിന്റെയും വഴിയിലൂടെ സമൂഹ സേവന മാതൃക സമ്മാനിക്കുകയാണ് ഡോ. മാളവിക ചെയ്യുന്നത്.

അനുവാചകന്റെ ഭാവനകൾക്ക് അനുസൃതമായ അർത്ഥതലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരുപിടി കവിതകളുടെ സമാഹാരമായ’ A Day old woes and vices’ലൂടെ നമ്മിൽ ഓരോരുത്തരിലും ഉടലെടുക്കുന്ന എരിഞ്ഞടങ്ങുന്ന വികാരങ്ങളുടെ സമ്മിശ്രമായ ആഖ്യാനം രചയിതാവ് കാവ്യരൂപത്തിൽ മുന്നിലേക്ക് എത്തിയ്ക്കുന്നു.
ശ്രീ.കെ.ജയകുമാർ (IAS) അവതാരിക നിർവ്വഹിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ എല്ലാ വരുമാനവും തിരുവനന്തപുരം ജില്ലാ ജനറൽ ആശുപത്രിയിലെ 9-ാം വാർഡിലെ (അശരണർക്കായുള്ള വാർഡ്) രോഗികൾക്കായി നീക്കിവച്ചിരിക്കുന്നു.
പുസ്തകത്തിന്റെ പ്രകാശനകർമ്മം നിർവ്വഹിക്കുന്നത് റിട്ട. ചീഫ് സെക്രട്ടറിയും പ്രശസ്ത കവിയും ഗാനരചയിതാവുമായ.കെ.ജയകുമാർ ഐ.എ.എസ്, സ്വീകരി
കവിയും സാമൂഹിക പ്രവർത്തകനുമായ  കാര്യവട്ടം ശ്രീകണ്ഠൻ നായർ. 2024 ഏപ്രിൽ 16 വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ് (ടി.എൻ.ജി. ഹാൾ) ൽ നടക്കുന്ന പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് . എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് (ബഹു.പ്രിൻസിപ്പൾ സെക്രട്ടറി ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് & ആയുഷ് വകുപ്പ്, ഗവ. ഓഫ് കേരള).പുസ്തകത്തിന്റെ സാഹിത്യ അവതരണം നിർവ്വഹിക്കുന്നത് മുൻ ജോയിന്റ് കമ്മിഷണർ (എൻട്രൻസ് എക്സാംസ് കേരള ഡോ.കെ.പി. ജയ്കിരൺ. .കെ.എൻ.സാനു (പ്രസ്സ് ക്ലബ് സെക്രട്ടറി) അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീ. എസ്.എസ്.ലാൽ (Director, Re Act – Asia Pacific) ശ്രീ ലയൺ എം.എ.വഹാബ്, പ്രൊഫസർ റ്റി.ഗിരിജ എന്നിവർ ആശം സകൾ അർപ്പിക്കുന്നു.

സി .രവീന്ദ്രന്റെയും, റ്റി.കെ. ജയകുമാരിയുടെയും മകളായ ഡോ.മാളവിക ആർ.ജെ. പട്ടം കേന്ദ്രിയ വിദ്യാലയത്തിൽ നിന്നും സ്കൂൾ വിദ്യാഭ്യാസവും, മാംഗളൂരിലെ Yenepoya Medical College ൽ നിന്നും എം.ബി.ബി.എസ്. ബിരുദവും നേടി. ചെറിയ പ്രായ ത്തിലെ കാവ്യ ലോകത്തിലെത്തിയ മാളവിക പഠന പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തി. എണ്ണമറ്റ ഡിബേറ്റുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശാസ്ത്ര, സാമൂഹിക ശാസ്ത്ര പ്രദർശനങ്ങളിലൂടെയും സ്കൂൾ ദേശീയ തലങ്ങളിൽ മികവ് പുലർത്തി.

 

 

വാക്ചാതുരിയും ആകർഷണീയമായ വ്യക്തിത്വവും കൈമുതലായ മാളവിക സാമൂഹിക പ്രസക്തമായ അമേച്വർ നാടകങ്ങളിലെ സംവിധാന മികവിനാലും അഭിനയ ചാതുരിയാലും അനുവാചക ഹൃദയങ്ങൾ കീഴടക്കി.
ഡോക്ടർ എന്ന നിലയിൽ തന്റെ ഔദ്യോഗിക ജീവിതത്തിൽ അർപ്പണ മനോഭാവത്തിലൂ ടെയും നിസ്വാർത്ഥ സേവനത്തിലൂടെയും വ്യക്തി മുദ്ര പതിപ്പിച്ച മാളവിക, 2020-21 കോവിഡ് കാലഘട്ടത്തിലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ മുൻനിര യോദ്ധാക്കളിൽ ഒരാളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *