ഡ്രൈവിംഗ് പരിഷ്കരണം :സംസ്ഥാനത്ത് വൻ പ്രതിഷേധം, പരിഷ്കരണത്തിന് ഉത്തരവ് നൽകിയിട്ടില്ലെന്ന് ഗണേഷ് കുമാർ1 min read

തിരുവനന്തപുരം :ഗതാഗത വകുപ്പ് കൊണ്ടുവന്ന പുതിയ ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണത്തിൽ വൻ പ്രതിഷേധം. പലയിടത്തും  ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരും  പോലീസും തമ്മിൽ ഏറ്റുമുട്ടി ,കോഴിക്കോട് മന്ത്രി ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു.

പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയിട്ടില്ല എന്ന നിലപാടുമായി മന്ത്രി മുന്നോട്ടു വന്നു.6മിനിറ്റ് കൊണ്ട് ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന രീതിയെ താൻ വിമർശിച്ചിരുന്നു. ദിവസം 50ലൈസൻസ് നൽകിയാൽ മതിയെന്ന നിർദ്ദേശം യോഗത്തിൽ താൻ വച്ചിരുന്നു. തന്റെ തീരുമാനങ്ങളെ അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു.

മെയ് ഒന്ന് മുതല്‍ പുതിയ രീതിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്നുള്ള ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നു.ആദ്യമായി വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നാളെ മുതല്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് ആര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

സാധാരണ 100 മുതല്‍ 180 പേക്കാണ് ഒരു ദിവസം ടെസ്റ്റ്. ഇത് 50 ആയി ചുരുക്കുമ്ബോള്‍ ആരെ ഒഴിവാക്കും, അതിന് മാനദണ്ഡമെന്താക്കും, ഒഴിവാക്കുന്നവര്‍ക്ക് പുതിയ തീയതി എങ്ങനെ നല്‍കുമെന്നുളള ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമില്ല.

മേയ് ഒന്ന് മുതലുള്ള ഡ്രൈവിംഗ് ടെസ്റ്റിലെ നിര്‍ദ്ദേശങ്ങളോട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ക്ക് യോജിപ്പില്ല. അവസാന ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകളുടെയും റോഡ് വികസന കരാര്‍ ഏറ്റെടുത്ത കമ്ബനികളുടെ വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നുണ്ടെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *