ഈ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലപ്പോഴും ഭക്ഷണം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് പലരും. എന്നാല്‍ ഇത് പിന്നീട് അസിഡിറ്റി അടക്കമുള്ള പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും വഴിയൊരുക്കാം.
വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം. ചിലരില്‍ നെഞ്ചെരിച്ചില്‍, വയറു വേദന എന്നിവയും കാണപ്പെടാറുണ്ട്.
അസിഡിറ്റിയെ തടയാന്‍ രാവിലെ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. അസിഡിറ്റിയുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. കാരണം, ഇതില്‍ നിന്നുള്ള ആസിഡ് റിഫ്ളക്സ് വളരെ കുറവാണ് എന്നുള്ളതാണ് കാരണം. അതിനാല്‍ നേന്ത്രപ്പഴം അസിഡിറ്റിയെ തടയാന്‍ സഹായിക്കും. കൂടാതെ മലബന്ധത്തെ പ്രതിരോധിക്കാനും ഇവ സഹായിക്കും. രാവിലെ വെറു വയറ്റില്‍ വെള്ളം കുടിച്ചതിന് ശേഷം വേണം നേന്ത്രപ്പഴം കഴിക്കാന്‍. നേന്ത്രപ്പഴത്തിന് പകരം കറുത്ത ഉണക്ക മുന്തിരിയോ ബദാമോ കഴിക്കാവുന്നതുമാണ്.