3 മിനിറ്റ് കൊണ്ട് 720 കിലോ സ്വർണക്കട്ട മോഷണം : ബ്രസീലിലെ സാവോപോളോ രാജ്യാന്തര വിമാന താവളത്തിൽ1 min read

സാവോപോളോ : വെറും 3 മിനിറ്റ് കൊണ്ട് ബ്രസീലിലെ സാവോപോളോ രാജ്യാന്തര വിമാനത്തിൽ നിന്ന് 200 കോടിയിലേറെ രൂപ വിലവരുന്ന 720 കിലോ സ്വർണക്കട്ടികൾ 8 സായുധധാരികളായ യുവാക്കൾ സിനിമയേക്കാൾ ഒരു പടിമേലെ വെല്ലുന്ന തരത്തിൽ കടത്തിക്കൊണ്ടുപോയത്.

ന്യുയോർക്കിലേക്കും സൂറിച്ചിലേക്കും അയയ്ക്കാനുള്ള സ്വർണ്ണമായിരുന്നു ഇത്. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മോഷണ പാരമ്പരയാണിത്. 2005-ലാണ് ചരിത്രത്തിലെ ഏറ്റവും വലിയ മോഷണം സെന്ട്രല് ബാങ്കിൽ നടന്നത്. ബാങ്കിലേക്കു ടണൽ വഴി എത്തിയ മോഷ്ടാക്കൾ അന്ന് 67 മില്യണ് ഡോളറാണു തട്ടിയെടുത്തത്. ഇപ്പോൾ ബ്രസീലിനെ നടുക്കിയ രണ്ടാമത്തെ മോഷണ പരമ്പര വ്യാഴാച്ച ആണ് നടന്നത്.

എസ് യുവിയിലും പിക്ക്അപ് ട്രക്കിലുമായാണ് യുവാക്കൾ വിമാനത്താവളത്തിലേക്ക് എത്തിയത്. ഫെഡറൽ പോലീസിന്റെ വേഷത്തിൽ ആയിരുന്നു മോഷണം നടത്തിയത്. മുഖം മൂടി ധരിച്ചിരുന്നതെന്നു സിസിടിവി ദൃശ്യങ്ങളിലൂടെ മനസിലാക്കാം.

കൃത്യമായ ആസൂത്രണത്തോടെ ആണ് മോഷണം നടത്തിയതെന്നും മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കാർഗോ ടെർമിനലിലേക്ക് എത്തിയ നാലു പേര് ആധികാരികമായി അവിടുത്തെ ജീവനക്കാർക്കു നിർദേശങ്ങൾ നല്കി. തുടർന്ന് ജീവനക്കാർ സ്വർണ്ണക്കട്ടികൾ അടങ്ങിയ കാർഗോ ട്രക്കിലേക്കു കയറ്റുകയായിരുന്നു. ഇവരിൽ ഒരാളുടെ പക്കൽ റൈഫില് ഉണ്ടായിരുന്നു. വിമാനത്താവളത്തിലെ രണ്ടു ജീവനക്കാരെ ഇവർ ബന്ദികളാക്കിയെന്നും റിപ്പോര്ട്ടുണ്ട്.

വ്യാജപൊലീസ് കാറുകൾ രണ്ടുവട്ടം മാറിയ ശേഷമാണ് മോഷ്ടാക്കൾ തങ്ങളുടെ വാഹനത്തില് കടന്നതെന്നും കണ്ടെത്തി.ഉടനെ തന്നെ കള്ളൻ മാരെ പിടിക്കുമെന്നു അധികാരികൾ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *