രണ്ടരകിലോ സ്വര്‍ണ്ണം , 75,000 വജ്രങ്ങള്‍ ; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹമോഡലില്‍ സ്വര്‍ണ്ണപ്രതിമ നിര്‍മ്മിച്ച്‌ ഗിന്നസ് റെക്കോഡുമായി ഹൈദരാബാദിലെ പ്രമുഖ ജ്വല്ലറി ബ്രാന്‍ഡ്1 min read

ശ്രീ അനന്തപത്മനാഭസ്വാമിയുടെ സ്വര്‍ണ്ണവും വജ്രവും പതിച്ച പ്രത്യേക പ്രതിമ രൂപകല്‍പ്പന ചെയ്ത്കൊണ്ട്  ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രമുഖ ജ്വല്ലറി ബ്രാൻഡ് .

8 ഗിന്നസ് റെക്കോര്‍ഡുകള്‍ ഉള്ള ഹൈദരാബാദിലെ ശിവനാരായണ ജ്വല്ലേഴ്‌സാണ് ഈ രീതിയിലുള്ള സ്വര്‍ണ്ണ പ്രതിമ ഒരുക്കുന്നത് .

തിരുവനന്തപുരത്തെ ശ്രീ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിഗ്രഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ്  ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ജ്വല്ലറി ഉടമകള്‍ പറഞ്ഞു .18 അടി നീളമാണ് ഇതിനുള്ളത്. രണ്ടര കിലോ സ്വര്‍ണവും 75,89 വജ്രങ്ങളുമാണ് ഈ പ്രതിമ തയ്യാറാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. 32 കലാകാരന്മാര്‍ ദിവസവും 16 മണിക്കൂര്‍ അധ്വാനിച്ചാണ് ഈ പ്രതിമ നിര്‍മിച്ചത് . രണ്ട് മാസം കൊണ്ടാണ് ഇത് തയ്യാറാക്കിയത്. ഹൈദരാബാദിലെ ശിവനാരായണ ജ്വല്ലേഴ്‌സിന് 8 ഗിന്നസ് റെക്കോര്‍ഡുകള്‍ ഉണ്ട് എന്നതാണ് കൂടുതലായുള്ള  പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *