25/6/22
തിരുവനന്തപുരം :തൊഴിൽ ദാന മേഖലയിൽ പകരം വയ്ക്കാനില്ലാത്ത പ്രവർത്തന മികവുമായി മുന്നേറുന്ന ഗുരുവായൂരപ്പൻ അസോസിയേറ്റ്സ്, ആതുര സേവന മേഖലയിലുള്ള പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിലേക്ക്. ഉദിയൻകുളങ്ങരയിൽ വച്ച് പുതിയ ശാഖയുടെ ഉത്ഘാടനവും, പഠനോപകരണ വിതരണവും സംഘടിപ്പിച്ചതിന് ശേഷം നാളെ ഉള്ളുർ ഗവണ്മെന്റ് യു പി എസിൽ വച്ച്നടക്കുന്ന പഠനോപകരണവും, മാസ്ക് വിതരണവും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ. ഡി ആർ. അനിൽനിർവഹിക്കും
.ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് എംഡി ആർ. അനിൽകുമാർ അധ്യക്ഷനായ ചടങ്ങിന് അഡ്വ. മംഗളദാര ഭദ്രദീപം തെളിക്കും.അജയ് തുണ്ടത്തിൽ, സിനിമതാരങ്ങളായ വഞ്ചിയൂർ പ്രവീൺകുമാർ,അക്കുട്ടി, അജയ് മണിമുത്ത് എന്നിവരെ ആദരിക്കും.ആറാലുമൂട് ചന്ദ്രബാബു,റസൽ സബർമതി, ശോഭ. എസ്. എസ്. പ്രിയ ജോൺ,സഫീന എ. ഐ എന്നിവർ പങ്കെടുക്കും. വിദ്യ കൃതജ്ഞതരേഖപെടുത്തും.
സാമൂഹ്യ സേവനവും, സമൂഹ നന്മയും മുൻനിർത്തി തൊഴിൽ അന്വേഷകാർക്ക് ആശ്വാസമായും, സത്യസന്ധത കൈമുതലാക്കി പ്രവർത്തിക്കുന്ന ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ ശാഖാകൾ തിരുവനന്തപുരം, മെഡിക്കൽ കോളേജ്, തൈക്കാട്, പുല്ലാനിമുക്ക്, ഉദിയൻകുളങ്ങര എന്നിവിടങ്ങളിൽ ഉണ്ട്.