തദ്ദേശഭരണ സ്ഥാപനങ്ങളിൽ നാളെ ‘കുട്ടികളുടെ ഹരിതസഭ’1 min read

 

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നാളെ ‘കുട്ടികളുടെ ഹരിത സഭകൾ’ ചേരും. കുട്ടികളിൽ ശരിയായ മാലിന്യ സംസ്‌കരണ സംസ്‌കാരം വളർത്തിയെടുക്കുക, മാലിന്യ സംസ്‌കരണ രംഗത്ത് പുതു തലമുറയുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, നവകേരളം മിഷൻ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഹരിതസഭയിൽ അംഗമായ കുട്ടികൾ അതത് തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സ്ഥിതിയും അവരുടെ സ്‌കൂളുകളിലെ മാലിന്യസംസ്‌കരണ സംവിധാനങ്ങളും അവലോകനം ചെയ്ത് റിപ്പോർട്ട് അവതരിപ്പിക്കും. മാലിന്യസംസ്‌കരണ രംഗത്തെ അപര്യാപ്തതകൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും കുട്ടികൾ ഹരിതസഭകളിൽ അവതരിപ്പിക്കും. പങ്കെടുക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകും.

Leave a Reply

Your email address will not be published. Required fields are marked *