*രജിസ്ട്രേഷൻ ക്യാമ്പ്*
തിരുവനന്തപുരം ജില്ലാ മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 27ന് കഴക്കൂട്ടം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് ക്യാമ്പ് നടക്കുന്നത്. 35 വയസിന് താഴെ പ്രായമുള്ള, പ്ലസ് ടു, തതുല്യ ഐടിഐ, ഐടിസി, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തരം വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10 മണിക്ക് ബയോഡേറ്റ, 250 രൂപ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം എത്തിച്ചേരണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2992609.
*എച്ച്.എസ്.ടി (മാത്തമാറ്റിക്സ്) അഭിമുഖം*
കരിക്കകം ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി (മാത്തമാറ്റിക്സ്) തസ്തികയിലുള്ള താത്ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് (ചൊവ്വാഴ്ച) രാവിലെ 10ന് അഭിമുഖത്തിനായി ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
*പെരിങ്ങമ്മല വില്ലേജ് ഓഫീസ് താത്കാലികമായി മാറ്റി*
പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാല്‍, പെരിങ്ങമ്മലയില്‍ പ്രവര്‍ത്തിച്ചിരുന്ന പെരിങ്ങമ്മല വില്ലേജ് ഓഫീസ് പാലോട് വൃന്ദാവന്‍ കണ്വെന്ഷന് സെന്ററിന് എതിര്‍വശത്തുള്ള വാടകക്കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റിയതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു.
*വയോജന കലാകായിക മേള മാറ്റിവെച്ചു*
ജില്ലാ സാമൂഹ്യനീതി ഓഫീസും ജില്ലാ പഞ്ചായത്തും സംയുക്തമായി ജനുവരി 27,28 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വയോജന കലാകായിക മേള ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ജില്ലാ സമൂഹ്യനീതി ഓഫീസർ അറിയിച്ചു. പുതുക്കിയ തിയതി അടുത്ത എക്സിക്യൂട്ടീവ് മീറ്റിങ്ങിനു ശേഷം അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ 9447859494, 9567535454